കാറ്റെന്നു വെച്ചാൽ കൊടുംകാറ്റ്, മഞ്ഞെന്നു പറഞ്ഞാൽ കൊടുംമഞ്ഞ്; നരകപ്പാലവും നീലക്കൊടുവേലിയും ഒളിഞ്ഞിരിക്കുന്ന ഇല്ലിക്കൽ കല്ലിലേയ്ക്ക്

Published : Aug 08, 2025, 12:50 PM ISTUpdated : Aug 08, 2025, 01:13 PM IST

എത്ര പോയാലും മതിവരാത്ത ചില ഇടങ്ങളുണ്ട്. ആ ലിസ്റ്റിൽ മുൻപന്തിയിലാണ് ഇല്ലിക്കൽ കല്ല്. മഴക്കാലത്ത് ഇല്ലിക്കൽ കല്ലിലെ കാഴ്ചകൾ ഒന്ന് കാണേണ്ടത് തന്നെയാണ്.

PREV
16
ഭയവും അതിശയവും ജനിപ്പിക്കുന്ന ഭീമൻ പാറകൾ

മൂന്ന് ഭീമൻ പാറക്കെട്ടുകൾ ഒരുമിച്ച് ചേ‍ർന്നാണ് ഇല്ലിക്കൽ കല്ലുണ്ടായത്. ഈ കൂറ്റൻ പാക്കെട്ടുകൾ ഭയവും അതിയശവും തോന്നിപ്പിക്കുന്ന ഒന്നാണ്.

26
മൂന്ന് പാറകൾ

ഇവ ഓരോന്നിനും പ്രത്യേക ആകൃതിയുണ്ട്. അവയിലൊന്നിന് കൂണിനോട് സാമ്യമുള്ള കുടയുടെ ആകൃതിയിലുള്ള പാറ. കുടക്കല്ല് ഇത് എന്നാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ പാറക്കെട്ടിന് വശങ്ങളിൽ ഒരു ചെറിയ കൂനയുണ്ട്, അതിനാൽ ഇതിനെ കൂനുകല്ല് എന്ന് വിളിക്കുന്നു. മൂന്നാമത്തെ കല്ലാണ് ഇല്ലിക്കൽ കല്ല്.

36
മുത്തശ്ശിക്കഥകളിലെ നീലക്കൊടുവേലി

ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന കഥകൾ നിരവധിയാണ്. മുത്തശ്ശിക്കഥകളിലൊക്കെ കേട്ട് പരിചയമുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യം ഇല്ലിക്കൽ കല്ലിലുണ്ട് എന്നാണ് പറയപ്പെടുന്നത്.

46
നരകത്തിലേയ്ക്കുള്ള പാലം

കൂനുകല്ലിന് കുറുകെയായി നരകപാലം ഉണ്ട്. ഈ പാലത്തിലെ താഴ്ചയിലുള്ള വിടവിലാണ് നീലക്കൊടുവേലി വളരുന്നതെന്നും പറയുന്നു.

56
അപകടം ഒളിഞ്ഞിരിക്കുന്നയിടം

നീലക്കൊടുവേലി തേടി പണ്ടുകാലത്ത് നിരവധിയാളുകൾ ഇല്ലിക്കൽ കല്ല് കയറിയെന്നും അപകടങ്ങൾ സംഭവിച്ചെന്നും കഥകളുണ്ട്. പണ്ടുകാലത്ത് നരകപ്പാലത്തിലേയ്ക്ക് പോയവര്‍ തിരികെ വന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 

66
കോട പൊതിയുന്ന ഇല്ലിക്കൽ കല്ല്

മഴയും തണുപ്പുമുള്ള സമയങ്ങളിൽ ഇല്ലിക്കൽ കല്ലിനെ കോടമഞ്ഞ് മൂടും. ഇത്തരം സന്ദർഭങ്ങളിൽ പലർക്കും ഇല്ലിക്കൽ കല്ല് നേരിൽ കാണാൻ സാധിക്കാതെ വരും.

Read more Photos on
click me!

Recommended Stories