ദുബായ് യാത്ര എളുപ്പമാക്കാം: അഞ്ച് വർഷത്തെ പുതിയ വിസ

Published : Jul 23, 2026, 01:12 PM IST

ദുബായ് സന്ദർശകർക്കായി അഞ്ച് വർഷത്തെ പുതിയ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ചു. സ്പോൺസറില്ലാതെ അപേക്ഷിക്കാവുന്ന ഈ വിസയിൽ ഓരോ തവണയും 90 ദിവസം വരെ തങ്ങാനും ആവശ്യമെങ്കിൽ കാലാവധി നീട്ടാനും സാധിക്കും.

PREV
110
ദുബായിലേക്ക് പുതിയ അവസരം

ദുബായ് സന്ദർശിക്കുന്ന വിദേശ യാത്രക്കാർക്കായി അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ. ഒരു വിസ ഉപയോഗിച്ച് അഞ്ച് വർഷം വരെ ഒന്നിലധികം തവണ യുഎഇയിൽ പ്രവേശിക്കാം.

210
ആർക്കാണ് പ്രയോജനം?

ബിസിനസ് ആവശ്യങ്ങൾക്കും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും പതിവായി ദുബായിൽ എത്തുന്നവർക്ക് ഈ വിസ കൂടുതൽ സൗകര്യപ്രദമാണ്.

310
സ്പോൺസർ വേണ്ട

പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ ഈ വിസയ്ക്ക് അപേക്ഷിക്കാം. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ ഉൾപ്പെടെയുള്ള യോഗ്യരായ വിദേശ പൗരന്മാർക്കും അവസരമുണ്ട്.

410
90 ദിവസം വരെ താമസം

ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ യുഎഇയിൽ താമസിക്കാം.

510
താമസം നീട്ടാം

ആവശ്യമെങ്കിൽ താമസ കാലാവധി വീണ്ടും 90 ദിവസം വരെ നീട്ടാം. എന്നാൽ ഒരു കലണ്ടർ വർഷത്തിൽ ആകെ താമസം 180 ദിവസത്തിൽ കവിയരുത്.

610
ആവശ്യമായ രേഖകൾ

കളർ ഫോട്ടോ, കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ട്, യുഎഇയിൽ സാധുതയുള്ള മെഡിക്കൽ ഇൻഷുറൻസ് എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം.

710
സാമ്പത്തിക രേഖകളും വേണം

കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും പ്രതിമാസം കുറഞ്ഞത് 4,000 യുഎസ് ഡോളർ അല്ലെങ്കിൽ തത്തുല്യ തുക കൈവശമുണ്ടെന്ന് തെളിയിക്കുന്ന രേഖയും ആവശ്യമാണ്. മടക്ക വിമാന ടിക്കറ്റും നിർബന്ധമാണ്.

810
വിസ ഫീസ് എത്ര?

അപേക്ഷാ ഫീസ് 100 ദിർഹം, വിസ അനുവദിക്കുന്നതിനുള്ള ഫീസ് 500 ദിർഹം, ഗ്യാരന്റി തുക 3,000 ദിർഹം. ഇതിന് പുറമെ മറ്റ് സർവീസ് ചാർജുകളും ബാധകമാണ്.

910
എങ്ങനെ അപേക്ഷിക്കാം?

ജിഡിആർഎഫ്എയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, അമർ സർവീസ് സെന്ററുകൾ എന്നിവ വഴി അപേക്ഷ സമർപ്പിക്കാം

1010
എത്ര വേഗം ലഭിക്കും?

ആവശ്യമായ രേഖകൾ സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കിയാൽ ഏകദേശം 48 മണിക്കൂറിനുള്ളിൽ അപേക്ഷ പരിഗണിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Read more Photos on
click me!

Recommended Stories