വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന ഇന്ത്യയിലെ 4 കിടിലൻ സ്ഥലങ്ങൾ!

Published : Mar 02, 2026, 02:40 PM IST

വിദേശയാത്ര പോകാൻ ഒരുപാട് പണം വേണം. എന്നാൽ വിദേശ രാജ്യങ്ങളെ വെല്ലുന്ന ചില സ്ഥലങ്ങൾ നമ്മുടെ ഇന്ത്യയിലുമുണ്ട്. ഒറ്റനോട്ടത്തിൽ വിദേശത്താണോ എന്ന് സംശയം തോന്നുന്ന ആ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

PREV
15
വിദേശരാജ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ
വിദേശ രാജ്യങ്ങളെ വെല്ലും
വേനലവധിക്കോ നീണ്ട വാരാന്ത്യങ്ങളിലോ യാത്ര പോകാൻ പലർക്കും ആഗ്രഹമുണ്ടാകും. എപ്പോഴും ഒരേ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് പകരം ഒരു വിദേശയാത്ര നടത്തിയാലോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാൽ വിദേശരാജ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ചില മനോഹരമായ സ്ഥലങ്ങൾ നമ്മുടെ ഇന്ത്യയിലുമുണ്ട്. അത്തരം സ്ഥലങ്ങൾ പരിചയപ്പെടാം.
25
ഖജ്ജിയാർ

'ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്' എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പച്ചപ്പ് നിറഞ്ഞ പുൽമേടുകളും കുന്നുകളും മഞ്ഞുവീഴ്ചയുമെല്ലാം ചേരുമ്പോൾ സ്വിറ്റ്സർലൻഡിൽ എത്തിയെന്ന തോന്നലുണ്ടാകും. ഒരിക്കൽ പോയാൽ വീണ്ടും പോകാൻ കൊതിപ്പിക്കുന്ന ഒരിടം കൂടിയാണിത്.

35
ആലപ്പുഴ
ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ആലപ്പുഴ. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടുത്തെ കായലിലൂടെ ഹൗസ് ബോട്ടിൽ യാത്ര ചെയ്യേണ്ടത് ഒരു അനുഭവമാണ്.
45
ദൂത് സാഗർ വെള്ളച്ചാട്ടം

സാഹസികതയും പ്രകൃതി ഭംഗിയും ഒരുമിച്ച് ആസ്വദിക്കാൻ താത്പ്പര്യമുള്ളവർക്ക് അനുയോജ്യമായ സ്ഥലമാണ് ദൂത് സാഗർ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് മുന്നിലൂടെ ട്രെയിൻ കടന്നുപോകുന്ന കാഴ്ച ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.

55
കൂർഗ്
കൂർഗിനെ 'ഇന്ത്യയുടെ സ്കോട്ട്ലൻഡ്' എന്നാണ് അറിയപ്പെടുന്നത്. മഞ്ഞുകാലത്ത് ഇവിടെ മഞ്ഞുവീഴ്ച സാധാരണമാണ്. ഈ മലയോര മേഖലയിൽ പ്രഭാതത്തിൽ മഞ്ഞ് വീഴുന്നത് കാണാൻ അതിമനോഹരമായ കാഴ്ചയാണ്.
Read more Photos on
click me!

Recommended Stories