ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി മുഴങ്ങുന്ന 7 രാജ്യങ്ങൾ; അമ്പരപ്പിക്കുന്ന ലിസ്റ്റ് ഇതാ!

Published : Jan 02, 2026, 11:04 AM IST

ഇന്ത്യയുടെ ഔദ്യോ​ഗിക ഭാഷകളിലൊന്നാണ് ഹിന്ദി. ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി സംസാരിക്കുന്നതോ അല്ലെങ്കിൽ മനസിലാക്കുന്നതോ ആയ രാജ്യങ്ങളുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. അത്തരത്തിൽ ഹിന്ദി ഉപയോഗിക്കുന്ന 7 രാജ്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

PREV
17
പാകിസ്താൻ

വ്യാപകമായി ഉപയോഗിക്കുന്നില്ലെങ്കിലും പാകിസ്താനിലെ ജനങ്ങൾക്ക് ഹിന്ദി മനസിലാക്കാൻ സാധിക്കും. പാകിസ്താന്‍റെ ദേശീയ ഭാഷയായ ഉറുദുവുമായുള്ള ബന്ധമാണ് ഇതിന് കാരണം. ബോളിവുഡിന്റെ സ്വാധീനവും ഒരു പരിധി വരെ ഇതിന് സഹായകരമാകുന്നുണ്ട്.

27
നേപ്പാൾ

പ്രാദേശികമായ ബന്ധം, സിനിമ, സംഗീതം, ഇന്ത്യയുമായുള്ള അതിര്‍ത്തി പങ്കിടൽ എന്നിവയെല്ലാം നേപ്പാളിൽ ഹിന്ദിയ്ക്ക് പ്രചാരം നൽകുന്നു. ഹിന്ദി വ്യാപകമായി സംസാരിക്കുന്നില്ലെങ്കിലും നേപ്പാളിലെ ജനങ്ങൾക്ക് ഭാഷ മനസിലാക്കാൻ കഴിയും.

37
മൗറീഷ്യസ്

മൗറീഷ്യസിലെ സ്കൂളുകളിലും സാംസ്കാരിക പരിപാടികളിലും ഹിന്ദി സജീവ സാന്നിധ്യമാണ്. ആദ്യകാല ഇന്ത്യൻ സമൂഹങ്ങള്‍ രൂപപ്പെടുത്തിയ കുടുംബ പാരമ്പര്യങ്ങളിൽ ഹിന്ദിയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു.

47
ഫിജി

പണ്ടുകാലത്ത് നടന്ന കുടിയേറ്റങ്ങളുടെ ഭാഗമായി ഫിജിയിൽ ഹിന്ദിയ്ക്ക് വലിയ പ്രചാരമുണ്ട്. ഇപ്പോഴും പല വീടുകളിലും സാമൂഹിക സാഹചര്യങ്ങളിലും ഇന്തോ-ഫിജിയൻ ഗ്രൂപ്പുകൾ ഹിന്ദി ഉപയോഗിക്കുന്നുണ്ട്.

57
സുരിനാം

ഹിന്ദി വേരുകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ‍ര്‍ണാമി ഹിന്ദുസ്ഥാനി ഇന്നും ഇന്തോ-സുരിനാം കുടുംബങ്ങളിലും സാംസ്കാരിക വൃത്തങ്ങളിലും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തുടരുന്നു.

67
ട്രിനിഡാഡ് ആൻഡ് ടൊബാഗോ

ഇന്ത്യൻ പൈതൃകവുമായി ബന്ധപ്പെട്ട ചില കുടുംബങ്ങളിലും ഉത്സവങ്ങളിലുമെല്ലാം ഇന്തോ-കരീബിയൻ ഹിന്ദുസ്ഥാനി പ്രചാരത്തിലുണ്ട്.

77
ഗയാന

ഇന്തോ-ഗയാനീസ് വീടുകളിലും സാംസ്കാരിക പരിപാടികളിലും പഴയ സമൂഹ പാരമ്പര്യങ്ങളിലും ഹിന്ദി ഇന്നും ഉപയോഗിക്കുന്നുണ്ട്.

Read more Photos on
click me!

Recommended Stories