വൈറൽ ലൈറ്റുകൾ മിഴി തുറന്നു; തലസ്ഥാനത്തെ ദീപാലങ്കാര കാഴ്ചകൾ കാണാം

Published : Sep 03, 2025, 11:36 AM IST

ഓണാഘോഷം കളറാക്കി തിരുവനന്തപുരം നഗരത്തിൽ ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.  

PREV
15
ട്രിവാൻഡ്രം ഓൺ

തിരുവനന്തപുരം നഗരത്തിലെ ഓണാഘോഷത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ കാഴ്ചയാണ് ദീപാലങ്കാരം‌. കവടിയാര്‍ മുതല്‍ മണക്കാട് വരെയാണ് ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്.

25
വൈറൽ ലൈറ്റുകൾ

‌സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുള്ള ദീപാലങ്കാരം നേരിട്ട് ആസ്വദിക്കാനായി വിവിധയിടങ്ങളിൽ നിന്ന് നിരവധിയാളുകളാണ് തലസ്ഥാന ന​ഗരിയിലേയ്ക്ക് എത്താറുള്ളത്.

35
കാണേണ്ട കാഴ്ച

നഗരത്തിലെ പ്രധാന റോഡുകൾ, ജങ്ഷനുകൾ, സര്‍ക്കാര്‍ മന്ദിരങ്ങൾ എന്നിവയെല്ലാം ദീപാലങ്കാരത്തിന്‍റെ ഭാഗമായി അണിഞ്ഞൊരുങ്ങും.

45
നിയമസഭയും കളറാകും

നിയമസഭാ മന്ദിരവും പരിസരവും വൈദ്യുത ദീപാലംകൃതമാക്കും. സെപ്റ്റംബർ 3 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരവും മന്ദിരപരിസരവും ദീപാലങ്കാരവും കാണുന്നതിന് അനുമതി ഉണ്ടായിരിക്കും.

55
കളർഫുൾ ഓണം

മുന്‍വര്‍ഷങ്ങളേക്കാള്‍ ആകര്‍ഷകവും വിപുലവുമായിട്ടാണ് ഇക്കുറി തലസ്ഥാനത്ത് ദീപാലങ്കാരങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

Read more Photos on
click me!

Recommended Stories