തൃശൂരിന്റെ നഗരമധ്യത്തിലുള്ള തേക്കിൻകാട് മൈതാനത്താണ് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. തനതായ വാസ്തുവിദ്യ, അതിശയിപ്പിക്കുന്ന ചുവർ ചിത്രങ്ങൾ എന്നിവ കേരളത്തിന്റെ സംസ്കാരവും പൈതൃകവും എടുത്തുകാണിക്കുന്നു. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം വടക്കുംനാഥ സന്നിധിയിലാണ് നടക്കുന്നത്.