ഹാൻഡ് ലഗേജിൽ ഈ സാധനങ്ങളുണ്ടോ? ഇന്ത്യൻ എയർപോർട്ടുകളിൽ നിങ്ങളെ തടയും!

Published : Oct 13, 2025, 12:20 PM IST

വിമാന യാത്രകൾ നടത്തുമ്പോൾ നിങ്ങളുടെ ഹാൻഡ് ല​ഗേജിൽ ഒരിക്കലും പാക്ക് ചെയ്യാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. നിരുപദ്രവകാരിയായി തോന്നാമെങ്കിലും ചില വസ്തുക്കൾ സുരക്ഷാ ഏജൻസികൾ അനുവദിക്കില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം. 

PREV
18
മൂർച്ചയുള്ള വസ്തുക്കൾ

മൂർച്ചയുള്ള വസ്തുക്കൾ ഹാൻഡ് ല​ഗേജിൽ കൊണ്ടുപോകരുത്. കത്തികൾ, കത്രികകൾ, റേസർ ബ്ലേഡുകൾ, നെയിൽ കട്ടറുകൾ എന്നിവ പോലെയുള്ള മൂർച്ചയുള്ള വസ്തുക്കൾ എയര്‍പോര്‍ട്ടുകളിൽ അനുവദിക്കില്ല. മറ്റുള്ളവർക്ക് ദോഷം വരുത്താൻ സാധ്യതയുള്ള എന്തും ആയുധമായാണ് സുരക്ഷാ ഏജൻസികൾ കണക്കാക്കുക.

28
100 മില്ലിയിൽ കൂടുതലുള്ള ദ്രാവകങ്ങൾ

100 മില്ലിയിൽ കൂടുതലുള്ള ദ്രാവകങ്ങൾ ​ഹാൻഡ് ല​ഗേജിൽ അനുവ​ദനീയമല്ല. അത് വെള്ളം, ഷാംപൂ, സോസ്, അച്ചാർ, അല്ലെങ്കിൽ പെർഫ്യൂം എന്നിവയിൽ ഏതാണെങ്കിലും സുരക്ഷാ പരിശോധനയിൽ തടയപ്പെടും. 100 മില്ലി പരിധിയിൽ താഴെയുള്ള കുപ്പികൾ സുതാര്യമായ ഒരു പൗച്ചിൽ വയ്ക്കുകന്നതാണ് നല്ലത്.

38
ലൈറ്ററുകളും തീപ്പെട്ടികളും

ലൈറ്ററോ ‌തീപ്പെട്ടിയോ ഹാൻഡ്‌ബാഗിൽ കൊണ്ടുപോകാൻ പാടില്ല. ഈ വസ്തുക്കൾ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവയാണെന്നാണ് വിലയിരുത്തൽ. തീപിടിത്ത സാധ്യത മുന്നിൽ കണ്ടാണ് ഇവ അനുവദിക്കാത്തത്.

48
160 വാട്ട്-അവറിൽ കൂടുതലുള്ള പവർ ബാങ്കുകൾ

160 വാട്ട്-അവറിൽ കൂടുതലുള്ള ഏതൊരു പവർ ബാങ്കിനും ബാറ്ററികൾക്കും ഹാൻഡ് ബാ​ഗിൽ കർശന നിരോധനമുണ്ട്. ഇന്ത്യയിലെ എയർലൈനുകൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. അതിനാൽ പവർ ബാങ്കുകളിലെ ലേബൽ പരിശോധിച്ച് അത് എയർലൈൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരിക്കണം.

58
ടൂൾസ്

ചുറ്റികകൾ, സ്ക്രൂഡ്രൈവറുകൾ, പ്ലയർ പോലെയുള്ള ടൂളുകൾ ഹാൻഡ് ലഗേജിൽ അനുവദനീയമല്ല. മൂർച്ചയേറിയ വസ്തുക്കളെ പോലെ തന്നെ ഇവയും ആയുധങ്ങളായാണ് വിമാനത്താവള സുരക്ഷാ ഏജൻസികൾ കണക്കാക്കുന്നത്.

68
സ്പോർട്ടിംഗ്, ഫിറ്റ്നസ് ഗിയർ

സ്പോർട്സ് / ഫിറ്റ്നസ് ഉപകരണങ്ങൾ നിരുപദ്രവകരമായ വസ്തുക്കളായി തോന്നിയേക്കാമെങ്കിലും അവ അപകട സാധ്യത ഉള്ളവയായാണ് കണക്കാക്കപ്പെടുന്നത്. ക്രിക്കറ്റ് ബാറ്റുകൾ, ഹോക്കി സ്റ്റിക്കുകൾ, ടെന്നീസ് റാക്കറ്റുകൾ, ഡംബെല്ലുകൾ, അല്ലെങ്കിൽ സ്കിപ്പിംഗ് റോപ്പുകൾ പോലെയുള്ള വസ്തുക്കൾ പലപ്പോഴും സുരക്ഷാ പരിശോധനയിൽ അനുവദിക്കാറില്ല. നിങ്ങൾക്ക് ഒരു കായിക മത്സരത്തിന് വേണ്ടി യാത്ര ചെയ്യേണ്ടി വന്നാൽ ഈ ഉപകരണങ്ങൾ മെയിൻ ലഗേജിൽ പായ്ക്ക് ചെയ്യുന്നതാണ് നല്ലത്.

78
ഇലക്ട്രോണിക് സിഗരറ്റുകളും വേപ്പുകളും

ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-സിഗരറ്റുകളും വേപ്പുകളും കർശനമായി നിരോധിച്ചിരിക്കുന്നു. സുരക്ഷാ പരിശോധനയിൽ ഇവ കണ്ടുകെട്ടുകയും ചെയ്യും. ചിലപ്പോൾ ഇവ കൊണ്ടുപോകുന്നത് നിങ്ങളിൽ നിന്ന് പിഴ ഈടാക്കാൻ പോലും ഇടയാക്കിയേക്കും.

88
സ്പ്രേകൾ

വലിയ ഡിയോഡറന്റ് ക്യാനുകൾ, ഹെയർ സ്‌പ്രേകൾ, കീടനാശിനി സ്‌പ്രേകൾ തുടങ്ങിയ പ്രഷർ അടങ്ങിയ കുപ്പികൾ ഹാൻഡ് ലഗേജിൽ കൊണ്ടുപോകാൻ സുരക്ഷാ ഏജൻസികൾ അനുവദിക്കില്ല. പ്രഷർ അടങ്ങിയതിനാൽ അവ അപകടകരമായ വസ്തുക്കളായി കണക്കാക്കപ്പെടുന്നു.

Read more Photos on
click me!

Recommended Stories