എയർപോർട്ടിൽ കാത്തിരുന്ന മടുത്തോ? ബോറടി മാറ്റാൻ ഇതാ 5 സിമ്പിൾ ടിപ്സ്

Published : Sep 19, 2025, 06:42 PM IST

വിമാന യാത്രകൾ നടത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വിമാനത്താവളങ്ങളിലെ നീണ്ട കാത്തിരിപ്പ്. വിമാനം വൈകുക കൂടി ചെയ്താൽ കാത്തിരിപ്പ് പിന്നെയും നീളും. എങ്ങനെ ഈ പ്രശ്നം പരിഹരിക്കാമെന്ന് നോക്കാം.

PREV
16
1. എയർപോർട്ട് ആർട്ട് ഗാലറികൾ

ചില വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായി തയ്യാറാക്കിയ മനോഹരമായ ആർട്ട് ഗാലറികളുണ്ടാകും. സമയം ക്രിയാത്മകമായ രീതിയിൽ ചെലവഴിക്കാൻ നിങ്ങൾക്ക് ഇത്തരം ആർട്ട് ഗാലറികൾ സന്ദർശിക്കാവുന്നതാണ്.

26
2. എയർപോർട്ട് ലോഞ്ചുകൾ

യാത്രക്കാർക്ക് വിശ്രമിക്കാൻ ഏറ്റവും മികച്ച സ്ഥലമാണ് എയർപോർട്ട് ലോഞ്ചുകൾ. വിശ്രമിക്കാനും, ഭക്ഷണം കഴിക്കാനും, മുടങ്ങിക്കിടക്കുന്ന എന്തെങ്കിലും ജോലികളുണ്ടെങ്കിൽ അവ പൂർത്തിയാക്കാനുമെല്ലാം എയർപോർട്ട് ലോഞ്ചുകൾ ഉപയോ​ഗിക്കാം. വൈ-ഫൈ സേവനങ്ങൾ ലഭ്യമാണെങ്കിൽ അതും ഉപയോ​ഗിക്കാം.

36
3. ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുക

വിമാനത്താവളങ്ങളിൽ മികച്ച റെസ്റ്റോറന്റുകൾ ഉണ്ടാകാറുണ്ട്. ഇവിടങ്ങളിലെ പ്രാദേശിക വിഭവങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതുവഴി നിങ്ങൾക്ക് ചിലപ്പോൾ പുതിയൊരു വിഭവം കണ്ടെത്താനായേക്കാം.

46
4. എയർപോർട്ട് ടൂർ

സമയം ചെലവഴിക്കാനായി നിങ്ങൾക്ക് എയർപോർട്ടിന്റെ വിശാലത ചുറ്റി നടന്ന് കാണാവുന്നതാണ്. വിമാനത്താവളത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മനസിലാക്കാൻ ഏറ്റവും മികച്ച ഓപ്ഷനാണിത്. ചെക്ക്-ഇൻ, ടേക്ക് ഓഫ്, ലഗേജ് കൈകാര്യം ചെയ്യൽ എങ്ങനെ നിരവധി കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

56
5. വായന

വിമാനത്താവളങ്ങളിലെ ഏതെങ്കിലുമൊരു കഫേയോ ലോഞ്ചോ കണ്ടെത്തിയാൽ നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം കൈവശമുണ്ടെങ്കിൽ വായനയിൽ മുഴുകാവുന്നതാണ്. പുസ്തക പ്രേമികൾക്ക് സമയം ചെലവഴിക്കാൻ ഇതാണ് മികച്ച ഓപ്ഷൻ. ഇതിനിടയിൽ ഒരു കപ്പ് ചൂടുള്ള കാപ്പിയോ ചായയോ കുടിക്കാൻ മറക്കരുത്.

66
മറക്കല്ലേ...

അടുത്ത തവണ നിങ്ങൾക്ക് വിമാനത്താവളത്തിൽ കുറച്ച് അധിക സമയം കാത്തിരിക്കേണ്ടി വന്നാൽ അത് പരമാവധി പ്രയോജനപ്പെടുത്താൻ ഇത്തരം സിമ്പിൾ ട്രിക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ…

Read more Photos on
click me!

Recommended Stories