സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്, വെളളി വിലയും കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

Published : Oct 30, 2026, 09:58 AM IST
Gold Rate

Synopsis

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1,240 രൂപയും ഗ്രാമിന് 155 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സ്വർണത്തോടൊപ്പം സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് വന്നിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് (8 ​ഗ്രാം) 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ സ്വ‍ർണം ​ഗ്രാമിന് 13,040 രൂപയിലും പവന് 1,04,320 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ​ഗോൾഡ് ആന്റ് സിൽവ‍‌ർ മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വ‍ർണ വിലയിൽ മാറ്റമില്ലാതെ പവന് 1,05,560 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ​ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുക.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

ഒക്ടോബ‍‍‌ർ 30- 1,04,320 രൂപ

ഒക്ടോബർ 29- 1,05,560 രൂപ

ഒക്ടോബർ 27- 1,05,080 രൂപ

ഒക്ടോബർ 26- 1,04,680 രൂപ

ഒക്ടോബർ 25- 1,04,560 രൂപ

ഒക്ടോബർ 28- 1,05,560 രൂപ

ഒക്ടോബർ 24- 1,04,560 രൂപ

ഒക്ടോബർ 23- 1,04,480 രൂപ

ഒക്ടോബ‍ർ 22- 1,05,880 രൂപ

ഒക്ടോബർ 21- 1,07,120 രൂപ

ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണം, വെള്ളി നിരക്കുകൾ; ഒരു പവന് വില 1,05,560 രൂപ
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം