Gold price today: വീണ്ടും 82,000 കടന്ന് സ്വർണവില റെക്കോർഡ് വില കണ്ട് ഞെട്ടി ഉപഭോക്താക്കൾ

Published : Sep 20, 2025, 12:18 PM IST
GOLDPRICE

Synopsis

റെക്കോർഡിട്ട് വീണ്ടും സ്വർണവില. ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര രൂപ നൽകണം 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില 82000 കടന്നു. പവന് ഇന്ന് മാത്രം 600 രൂപ ഉയർന്നു. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നെങ്കിലും പിന്നീട് സ്വർണവില ഇടിഞ്ഞിരുന്നു. ഇന്ന് പവന്റെ വില കുത്തനെ ഉയർന്നതോടെ വിവാഹ വിപണിയിൽ ഉപഭോക്താക്കൾ ആശങ്കയിലാണ്. കാരണം നിലവിൽ ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82240 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10280 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8440 ആണ്. 14 ​ഗ്രാം സ്വർണത്തിന്റെ വില 6565 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം 10 ന് വെള്ളിയുടെ വില 125 രൂപയാണ്. ഒരു മാസംകൊണ്ട് ഒരു ​ഗ്രാമിന് വർദ്ധിച്ചത് 10 രൂപയാണ്. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 135 രൂപയാണ്.

ഡോളറിന്റെ ബലഹീനതയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, കേന്ദ്ര ബാങ്കുകൾ നടത്തിയ വാങ്ങലുകൾ എന്നിവയാണ് ഈ വർഷം സ്വർണ്ണ വിലയെ നയിച്ചത്. 2025 ൽ ഇതുവരെ ആഭ്യന്തര സ്‌പോട്ട് സ്വർണ്ണ വില ഏകദേശം 45 ശതമാനം ഉയർന്നു. ഡോളർ സൂചികയിലെ ചാഞ്ചാട്ടം കാരണം സ്വർണ്ണ വിലയിൽ ഇടയ്ക്കിടെ ലാഭമെടുപ്പ് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എങ്കിലും, സ്വർണ്ണ വിലയുടെ സാധ്യതകളെക്കുറിച്ച് പരിശോധിക്കുമ്പോൾ അത് കൂടുകയല്ലാതെ കുറയില്ല എന്നാണ് വിലയിരുത്തൽ. 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: നേരിയ ഇടിവിൽ സ്വർണവില, ഒരു പവന് ഇന്ന് എത്ര നൽകണം?
Gold Rate Today: വീണ്ടും 96,000 കടക്കുമോ? കുത്തനെ ഉയർന്ന് സ്വർണവില; വെള്ളിയും കത്തിക്കയറുന്നു