വെള്ളിയാഴ്ച പവൻ്റെ വില ഇന്ന് രാവിലെ 1,520 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,000 രൂപ ഉയർന്നു. രണ്ട് ദിവസമായി 3120 രൂപയാണ് പവന് കൂടിയത്
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില യിൽ മാറ്റമില്ല. വെള്ളിയാഴ്ച രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് കൂടിയിരുന്നു. വീണ്ടും ഇന്നലെ രാവിലെ വില വർദ്ധിച്ചിരിക്കുകയാണ്. പവന് 2,120 രൂപയാണ് ഇന്നലെ ഉയർന്നത്. ഇതോടെ വില 1,14,000 രൂപയ്ക്ക് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,14,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.
വെള്ളിയാഴ്ച പവൻ്റെ വില ഇന്ന് രാവിലെ 1,520 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,000 രൂപ ഉയർന്നു. രണ്ട് ദിവസമായി 3120 രൂപയാണ് പവന് കൂടിയത്. വ്യാഴാഴ്ച സർവ്വ റെക്കോർഡുകളും തകർത്ത് സ്വർണവില സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരുന്നു. എന്നാൽ തുടർന്നിങ്ങോട്ട് വില ഇടിഞ്ഞിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.
ഇന്നത്തെ വില വിവരങ്ങൾ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14355 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11795 രൂപ. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9185 രൂപ. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5925 രൂപ. വെള്ളിയുടെ വില റെക്കോർഡിലാണ്, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 285 രൂപ.
