സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? പവന് ഇന്ന് ഏത്ര നൽകണം

Published : Feb 10, 2026, 11:16 AM IST
gold silver rate today

Synopsis

ഇന്നലെ രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു

 

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ രാവിലെ കൂടിയെങ്കിലും ഉച്ചയോടെ വില കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,15,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.

ഇന്നലെ രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14475 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11895 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9260 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5970 രൂപ. ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 300 രൂപ.

PREV
Read more Articles on
click me!

Recommended Stories

ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടില്‍ വില്‍ക്കാമോ? 20 ലക്ഷത്തിന്റെ സ്വര്‍ണക്കച്ചവടം ലാഭമാണോ? പ്രവാസികള്‍ അറിയേണ്ട ചില കാര്യങ്ങള്‍
ലോഹങ്ങളുടെ തീരുവ, ഇന്ത്യക്ക് പ്രത്യേക നിയമങ്ങളില്ല, ആശങ്ക വേണ്ടെന്ന് പിയൂഷ് ഗോയൽ