സ്വർണവില ഇടിഞ്ഞു, പ്രതീക്ഷയിൽ ഉപഭോക്താക്കളും നിക്ഷേപകരും

Published : Feb 16, 2026, 11:26 AM IST
gold rate

Synopsis

വെള്ളിയാഴ്ച സ്വർണവില ഉയർന്നതും നിക്ഷേപകർ ലാഭം എടുത്തതുമാണ് ഇന്ന് സ്വർണവില കുറയാനുള്ള പ്രധാന കാരണം.

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 960 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 114,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം. ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം, സ്വർണവില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കിയിരുന്നു.

വെള്ളിയാഴ്ച സ്വർണവില ഉയർന്നതും നിക്ഷേപകർ ലാഭം എടുത്തതുമാണ് ഇന്ന് സ്വർണവില കുറയാനുള്ള പ്രധാന കാരണം. മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഫ്യൂച്ചറുകൾ കുത്തനെ താഴ്ന്നു. യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണ്ണ വില ചാഞ്ചാട്ടം തുടരുകയാണ്. വില ഒരു ലക്ഷത്തിന് മുകളിൽ എത്തിയതോടെ ആഭ്യന്തര വിപണിയിൽ നിന്നും സാധാരണ ഉപഭോക്താക്കൾ പിൻവാങ്ങിയിരുന്നു. വില ഇനിയും കൂടുമെന്നുള്ള ആശങ്ക വിവാഹ വിപണിയിലും ഉണ്ട്.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14340 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11785 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9175 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5915 രൂപ. ഇന്ത്യയിൽ വെള്ളി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയിൽ വെള്ളി വില ഗ്രാമിന് 268 രൂപയായും കിലോഗ്രാമിന് 2,68,000 രൂപയായും കുറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സ്വർണവിലയിൽ മാറ്റമില്ല, പ്രതീക്ഷ നിറച്ച് യുഎസ് പണപ്പെരുപ്പ റിപ്പോർട്ട്
സ്വർണവില കുറഞ്ഞു; തൊഴിലില്ലായ്മ കുറഞ്ഞതായി യുഎസ്, വിപണിയിൽ പതറി നിക്ഷേപകർ