
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായാ നാലാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില 73000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയാണ്.
കഴിഞ്ഞ നാല് ദിവസംകൊണ്ട് സ്വർണവില 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ വർധിച്ചു. ഇന്നത്തെ വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7490 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.
ആഗോള തലത്തിൽ തന്നെ സ്വർണത്തിന്റെ വില കുത്തനെ മുകളിലേക്ക് ഉയർന്നത് മലയാളികൾക്കുണ്ടാക്കുന്ന നെഞ്ചിടിപ്പ് ചെറുതല്ല. കുഞ്ഞിന്റെ ജനനം മുതൽ വിവാഹം വരെ പല ആവശ്യങ്ങൾക്കായും അല്ലാതെ നിക്ഷേപമെന്ന നിലയിലും സ്വർണാഭരണം വാങ്ങുന്നവരാണ് മലയാളികൾ. സ്വർണ വില ഓരോ ദിവസവും ഉയർന്ന് പോകുന്നത് വലിയ വിഭാഗം മലയാളികൾക്ക് ആശങ്കയാണ്. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നിൽക്കുമെന്ന ചോദ്യം വലിയ തോതിൽ ചർച്ചയാക്കപ്പെടുന്നുണ്ട്. സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360
ജൂൺ 2 - ഒരു പവൻ സ്വർണത്തിന് ഇന്ന 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480
ജൂൺ 3 - ഒരു പവൻ സ്വർണത്തിന് ഇന്ന 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640
ജൂൺ 4 - ഒരു പവൻ സ്വർണത്തിന് ഇന്ന 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720
ജൂൺ 5 - ഒരു പവൻ സ്വർണത്തിന് ഇന്ന 320 രൂപ വർദ്ധിച്ചു. വിപണിവില - 73,040