Gold Rate Today: സ്വർണവില കുത്തനെ ഉയർന്നു; വെള്ളിയുടെ വിലയില്‍ മാറ്റമില്ല

By Web TeamFirst Published Jun 6, 2023, 10:53 AM IST
Highlights


മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. വെള്ളിയുടെ വിലയിൽ മാറ്റമില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ വർദ്ധിച്ചു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു. വിപണി വില  5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ ഉയർന്നു. വില 4610 രൂപയാണ്. 

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും  മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ

click me!