Gold Rate Today: 48,000 കടന്ന് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

Published : Mar 07, 2024, 10:17 AM ISTUpdated : Mar 07, 2024, 11:11 AM IST
Gold Rate Today: 48,000 കടന്ന് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

Synopsis

'നീ തങ്കപ്പനല്ലടാ പൊന്നപ്പൻ' കേരളം കണ്ടതിൽവച്ച് ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണം. പവന് ആദ്യമായി 48000 കടന്നു 

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. അന്താരാഷ്ട്ര സ്വർണവില 2149  യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 320 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,080 രൂപയാണ് 

ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ മാർച്ച് ആദ്യ ദിനങ്ങളിൽ തന്നെ സ്വർണവില കുത്തനെ ഉയർന്നു. മാർച്ച് ഒന്ന് മുതൽ ഇന്ന് വരെ 2000 രൂപ വർധിച്ചു.  

വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർദ്ധനവുണ്ടാക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  ഇന്ന് 40 രൂപ ഉയർന്നു. വിപണി വില 6010 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4990 രൂപയാണ്.  

വെള്ളിയുടെ വിലയും ഉയർന്നു. വിപണി വില 79 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

മാർച്ചിലെ   സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച് 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാർച്ച് 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാർച്ച് 7 : ഒരു പവൻ സ്വർണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ

PREV
click me!

Recommended Stories

3 ദിവസത്തിന് ശേഷം വിലയിടിഞ്ഞ് സ്വർണം; കുറഞ്ഞത് 1320 രൂപ, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം
ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ മഞ്ഞ ലോഹം; കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയറിയാം