രാവിലെ വില കൂടി, ഉച്ചയ്ക്ക് കുറഞ്ഞ‍ു; സ്വർണവിലയിൽ ചാഞ്ചാട്ടം, പവന് ഇന്ന് എത്ര നൽകണം

Published : Feb 09, 2026, 04:04 PM IST
gold silver rate today

Synopsis

രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെ കൂടിയെങ്കിലും ഉച്ചയോടെ വില കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,15,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.

രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14475 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11895 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9260 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5970 രൂപ. ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 300 രൂപ.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും കുതിച്ച് സ്വർണവില, ഗ്രാമിന് 300 കടന്ന് വെള്ളിയുടെ വിലയും
ഏറ്റവും കുറഞ്ഞ പണിക്കൂലിൽ സ്വർണം വാങ്ങാൻ ഇന്ന് എത്ര നൽകണം? നിരക്കുകൾ അറിയാം