Gold Rate Today: വീണ്ടും 74,000 ത്തിലേക്ക്, സ്വ‍ർണവില കുതിച്ചു; പ്രതീക്ഷ തകർന്ന് ഉപഭോക്താക്കൾ

Published : Jun 18, 2025, 11:09 AM ISTUpdated : Jun 18, 2025, 11:30 AM IST
Gold

Synopsis

വില സർവ്വകാല റെക്കോർഡിലെത്തിയതോടെ നിക്ഷേപകർ ലാഭമോടുത്ത് പിരിഞ്ഞു. ഇതോടെ സ്വർണവില ചെറുതായി ഇടിഞ്ഞിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ​രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ​ഇതോടെ വീണ്ടും സ്വർണവില 74000 കടന്നു. സർവ്വകാല റെക്കോർഡിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തിന് മുൻപ് സ്വർണവില. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,000 രൂപയാണ്.

ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചതോടെ സ്വർണവില കുത്തനെ കൂടിയിരുന്നു. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തയതോടെയാണ് സ്ഥിതി​ഗതികൾ വഷളായത്. വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിരുന്നു. എന്നാൽ വില സർവ്വകാല റെക്കോർഡിലെത്തിയതോടെ നിക്ഷേപകർ ലാഭമോടുത്ത് പിരിഞ്ഞു. ഇതോടെ സ്വർണവില ചെറുതായി ഇടിഞ്ഞിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ ഉയർന്നു. ഇന്നത്തെ വില 9250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 7590 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360

ജൂൺ 2 - ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480

ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640

ജൂൺ 4 - ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720

ജൂൺ 5 - ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില - 73,040

ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില - 73,040

ജൂൺ 7 - ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില - 71,840

ജൂൺ 8 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 71,840

ജൂൺ 9 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില - 71,640

ജൂൺ 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിവില - 71,560

ജൂൺ 11 - ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ചു. വിപണിവില - 72,160

ജൂൺ 12 - ഒരു പവൻ സ്വർണത്തിന് 640 രൂപ വർദ്ധിച്ചു. വിപണിവില - 72,800

ജൂൺ 13. - ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർദ്ധിച്ചു. വിപണിവില - 74,360

ജൂൺ 14. - ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു. വിപണിവില - 74,560

ജൂൺ 15. - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 74,560

ജൂൺ 16 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിവില - 74,440

ജൂൺ 17 - ഒരു പവൻ സ്വർണത്തിന് 840 രൂപ കുറഞ്ഞു. വിപണിവില - 73,600

ജൂൺ 18 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണിവില - 74,000

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: സ്വർണം വാങ്ങി കൂട്ടി ചൈന; ആ​ഗോള വിപണിയിൽ വില കുത്തനെ ഉയരുന്നു, ഒരു പവന് ഇന്ന് എത്ര നൽകണം?
Gold Rate Today: ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഒരു പവന് എത്ര നൽകണം; കത്തിക്കയറി വെള്ളിയുടെ വില