Gold Rate Today: ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഒരു പവന് എത്ര നൽകണം; കത്തിക്കയറി വെള്ളിയുടെ വില

Published : Dec 07, 2025, 10:28 AM IST
gold

Synopsis

രാജ്യത്ത് ഏറ്റവും കൂടുത. വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ വില കൂടുന്നത് വിവാഹ വിപണിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. വിവാഹ വിപണിയിൽ സ്വർണവില ഇപ്പോഴും 95,000 ത്തിന് മുകളിൽ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുത. വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ ഇത് വിവാഹ വിപണിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,440 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

രൂപയുടെ മൂല്യത്തിലുള്ള ഇടിവും അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിരക്കുകളും എല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്

ഇന്നത്തെ വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11930 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9810 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7640 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4930 രൂപയാണ്. സ്വർണ്ണത്തേക്കാൾ വെള്ളി ആഭരണങ്ങൾക്ക് പ്രചാരമുള്ള പ്രദേശങ്ങളിൽ വെള്ളിയുടെ ഡിമാൻ‍ഡ് വൻതോതിൽ കൂടിയിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്ന് 190 രൂപയായി.

PREV
Read more Articles on
click me!

Recommended Stories

യുദ്ധഭീതിക്കിടയിലും താഴ്ന്ന് സ്വർണ വില; കേരളത്തിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ 1,18,960 രൂപ നൽകണം
വീണ്ടും കുതിച്ച് സ്വർണ വില; രണ്ട് ദിവസത്തിനിടെ പവന് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കറിയാം