സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 1,05,760 രൂപയും ഒരു ഗ്രാം വെള്ളിക്ക് 235 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങളും യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന ആശങ്കയുമാണ് വില മാറ്റമില്ലാതെ തുടരാൻ കാരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രേഖപ്പെടുത്തിയ അതേ വില തന്നെയാണ് നിലവിൽ തുടരുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ​ഗ്രാമിന് 13,220 രൂപയും പവന് 1,05,760 രൂപയുമാണ് ഇന്ന് കേരളത്തിലെ സ്വർണ വില. 18 കാരറ്റ് സ്വ‍ർണത്തിന് ​ഗ്രാമിന് 10,860 രൂപയും പവന് 86,880 രൂപയുമാണ് വില വരുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ വില വർധനവ് ഉണ്ടാകാത്തത് കൊണ്ടാണ് കേരളത്തിലും വില മാറ്റമില്ലാതെ തുടരുന്നത്. കേരളത്തിലെ വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്നു. നിലവിൽ, കേരളത്തിൽ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.

അതേ സമയം, ഇറാനിൽ ആക്രമണം നടത്തുന്നില്ലെന്ന് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചതോടെ ക്രൂഡ് ഓയിൽ വില നന്നായി കുറഞ്ഞിരുന്നു. ഹോർമുസ് തുറക്കുമെന്നും യുദ്ധം അവസാനിപ്പിക്കുമെന്ന തരത്തിൽ ആശ്വാസ പ്രഖ്യാപനമായിരുന്നു ഇന്നലെ ട്രംപ് നടത്തിയത്. ഇതിന് പിന്നാലെ 6 പ്രധാന കറൻസികൾക്കു നേരെ യു എസ് ഡോളർ സൂചിക 0.5 ശതമാനം ഇടിഞ്ഞിരുന്നു. നിലവാരം 99.52 ലെത്തുകയും ചെയ്തു. മറ്റ് കറൻസികളിലും ഈ മാറ്റം പ്രതിഫലിച്ചു. സാധാരണ ഗതിയിൽ ഈ നിലയിൽ സ്വർണ വില ഉയരേണ്ടതാണെങ്കിലും യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന ആശങ്ക സ്വർണ വിലക്കയറ്റത്തിന് തടസമായി നിൽക്കുകയാണ്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ഓഗസ്റ്റ് 3- 1,05,760 രൂപ

ഓഗസ്റ്റ് 2- 1,05,760 രൂപ

ഓ​ഗസ്റ്റ് 1- 1,05,760 രൂപ

ജൂലൈ 31- 1,06,040 രൂപ

ജൂലൈ 30- 1,05,840 രൂപ

ജൂലൈ 29- 1,05,240 രൂപ

ജൂലൈ 27- 1,06,960 രൂപ

ജൂലൈ 26- 1,06,280 രൂപ

ജൂലൈ 25- 1,06,280 രൂപ

ജൂലൈ 28- 1,05,720 രൂപ

ജൂലൈ 24- 1,05,840 രൂപ

ജൂലൈ 23- 1,08,000 രൂപ