സ്വർണവില ഇനിയും കുറയുമോ? റെക്കോ‍ർഡ് വിലയിൽ നിന്ന് താഴാനുള്ള കാരണങ്ങൾ

Published : Oct 28, 2025, 02:04 PM IST
Gold Price

Synopsis

മാസാവസാനം ആകുമ്പോഴേക്ക് വില കുത്തനെ ഇടിയുന്നുണ്ട്. അന്താരാഷ്ട്ര സ്വർണവില കുറഞ്ഞതോടെ സംസ്ഥാനത്തും വില 90,000 ത്തിന് താഴെയെത്തിയിട്ടുണ്ട്. വില കുറയാനുള്ള കാരണങ്ങൾ പരിശോധിക്കാം. 

ക്ടോബറിൽ സ്വർണവില സകല റെക്കോർഡുകളും മറികടന്ന് കുതിച്ച കാഴ്ചയാണ് കണ്ടത്. സ്വർണ വില ഒക്ടോബർ 20 ന് ഔൺസിന് 4,381.21 ഡോള‍ർ എന്ന റെക്കോർഡ് ഉയരത്തിലെത്തി, എന്നാൽ തുടർന്ന് വില ഇടിഞ്ഞു. എന്തായിരിക്കും ഇതിന്റെ കാരണം ഭൗമരാഷ്ട്രീയ സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. യുദ്ധങ്ങൾ ലോക രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തർക്കങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിയും. ഇത് സ്വർണത്തിന്റെ ‍ഡിമാൻഡ് ഉയ‍ർത്തുകയും വില കൂട്ടുകയും ചെയ്യും. അന്താരാഷ്ട്ര സ്വർണവില കുറഞ്ഞതോടെ സംസ്ഥാനത്തും വില 90,000 ത്തിന് താഴെയെത്തിയിട്ടുണ്ട്. വില കുറയാനുള്ള കാരണങ്ങൾ പരിശോധിക്കാം'

സ്വർണവില  കുറഞ്ഞതെന്തുകൊണ്ട്?

നിലവിൽ, യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ കുറയുന്നതിന്റെ സൂചനകൾ വന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്ണത്തിന്റെ ഡിമാൻഡ് കുറച്ചിട്ടുണ്ട്. ഈ ആഴ്ച ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് എന്താകുമെന്നുള്ള തീരുമാനത്തിനായും നിക്ഷേകർ കാത്തിരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുമെന്ന സൂചനകളെ തുടർന്ന് 3.2 ശതമാനമാണ് സ്വർണവില കുറഞ്ഞത്. അമേരിക്കൻ താരിഫുകളും ചൈനീസ് റെയർ എർത്ത് കയറ്റുമതി നിയന്ത്രണങ്ങളും താൽക്കാലികമായി നിർത്തുന്നതിനുള്ള ഒരു കരാറിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. വ്യാപാര കരാറിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. സംഘർഷങ്ങൾക്ക് അയവ് വന്നാൽ സ്വർണവില ഇനിയും കുറഞ്ഞേക്കും. 2026 അവസാനത്തോടെ സ്വർണ്ണ വില ഔൺസിന് 3,500 ഡോളറായി കുറയുമെന്ന് ക്യാപിറ്റൽ ഇക്കണോമിക്സ് വിദഗ്ധർ പറയുന്നു.

രാവിലെ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 2.6 ശതമാനം ഇടിഞ്ഞ് 4,005.11 ഡോളറിലെത്തി, യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 2.9 ശതമാനം ഇടിഞ്ഞ് 4,019.00 ഡോളറിലെത്തി. സ്പോട്ട് സിൽവർ ഔൺസിന് 3.8 ശതമാനം കുറഞ്ഞ് 46.75 ഡോളറിലും പ്ലാറ്റിനം 1.1 ശതമാനം കുറഞ്ഞ് 1,588.86 ഡോളറിലും പല്ലേഡിയം 1.3 ശതമാനം കുറഞ്ഞ് 1,409.47 ഡോളറിലും എത്തി. 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: നേരിയ ഇടിവിൽ സ്വർണവില, ഒരു പവന് ഇന്ന് എത്ര നൽകണം?
Gold Rate Today: വീണ്ടും 96,000 കടക്കുമോ? കുത്തനെ ഉയർന്ന് സ്വർണവില; വെള്ളിയും കത്തിക്കയറുന്നു