സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,880 രൂപയായി. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിലും പതിവിന് വിപരീതമായി വില കുറയുന്നത് വിപണിയിൽ അപ്രതീക്ഷിത ചലനങ്ങൾക്ക് കാരണമായി.
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,18,880 രൂപയാണ് വില. അതായത് ഒരു ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,440 രൂപയായിരുന്നു വില വരുന്നത്. പശ്ചിമേഷ്യൻ യുദ്ധം കനക്കുന്ന സാഹചര്യത്തിലും പതിവിന് വിപരീതമായി സ്വർണ വില ഇടിയുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ സ്വർണ വില ഉയർന്നിരുന്നുവെങ്കിലും പിന്നീട് ആ ട്രെന്റ് മാറി വില ഇടിയുകയായിരുന്നു. ഈ മാസം ചില ദിവസങ്ങളിൽ വൈകുന്നേരത്തും സ്വർണ വിലയിൽ മാറ്റം വന്നിരുന്നു. ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.
ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
മാർച്ച് 1- 1,26,920 ( ഏറ്റവും കൂടിയ സ്വർണ വില)
മാർച്ച് 2- രാവിലെ 1,24, 520| വൈകീട്ട് 1,25,040
മാർച്ച് 3- രാവിലെ 1,24,680| വൈകീട്ട് 1,22,920
മാർച്ച് 4- 1,20, 640
മാർച്ച് 5- രാവിലെ 1,19,920| വൈകീട്ട് 119440
മാർച്ച് 6- 1,18,880 (ഏറ്റവും കുറഞ്ഞ സ്വർണ വില)
അതേ സമയം, സംസ്ഥാനത്ത് വെള്ളിക്ക് 1 ഗ്രാമിന് ഇന്ന് 285 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2,850 രൂപയാണ് വില വരുന്നത്.


