ലിവർ സിറോസിസിന്‍റെ ഈ പത്ത് ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്...

Published : Mar 03, 2024, 09:16 PM ISTUpdated : Mar 03, 2024, 09:53 PM IST
ലിവർ സിറോസിസിന്‍റെ ഈ പത്ത് ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്...

Synopsis

 ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും.   

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.  അമിത മദ്യപാനവും പുകവലിയും മോശം ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. 

അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും. 

ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. 

രണ്ട്...

അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. 

മൂന്ന്...

ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും.  ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധനവും കാണപ്പെടാം. 

നാല്...

കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണാണ്.

അഞ്ച്... 

വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ഒരു സൂചനയാകാം. 

ആറ്... 

ശരീരത്തിലുടനീളം രക്തപ്രവാഹം നിലനിർത്തുന്നതിൽ കരൾ നിർണായക പങ്ക് വഹിക്കുന്നു. സിറോസിസ് മൂലം ഇത് തടസ്സപ്പെടാം, ഇത് പിന്നീട് വെരിക്കസ് പോലുള്ള സങ്കീർണതകൾക്ക് കാരണമാകും. 

ഏഴ്... 

ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ കരൾ സിറോസിസിന്‍റെ ലക്ഷണമാകാം.  

എട്ട്...

ലിവര്‍ സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം.

ഒമ്പത്... 

കരളിന്‍റെ പ്രവർത്തനം തകരാറിലായാല്‍ അത് വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കാരണമാകും. 

പത്ത്...

ഓക്കാനവും ഛർദിയും ഉണ്ടാകുന്നതും കരളിന്റെ പ്രവർത്തനം തകരാറിലായതിന്‍റെ സൂചനയാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഹൃദയത്തിന് പ്രശ്നമുണ്ടാകാതിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പാനീയങ്ങള്‍...

youtubevideo
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുറിഞ്ഞുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ചൈനീസ് ഡോക്ടർ; മാസങ്ങൾക്ക് ശേഷം യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേർത്തു
ഇടയ്ക്കിടെ വരുന്ന വയറുവേദന ; അഞ്ച് കാരണങ്ങൾ ഇതാണ്