ആർത്തവ ക്രമക്കേട്; പ്രധാനപ്പെട്ട 5 കാരണങ്ങൾ

By Web TeamFirst Published Jun 8, 2019, 6:10 PM IST
Highlights

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ആര്‍ത്തവം മുടങ്ങുന്നതിനും വൈകുന്നതിനുമുള്ള പ്രധാന കാരണമാണ്. ആവശ്യമില്ലാതെ ടെൻഷനടിക്കുന്ന സ്ത്രീകൾക്ക് ആർത്തവം ക്യത്യമായി വരണമെന്നില്ല. അമിതമായി ടെൻഷനടിക്കുമ്പോൾ GnRH എന്ന ഹോർണിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത്. 

ക്രമം തെറ്റിയുള്ള ആർത്തവം മിക്ക പെൺകുട്ടികൾക്കും വലിയ പ്രശ്നമാണ്.വിവാഹിതരായ സ്ത്രീകള്‍ക്ക് പൊതുവേയുള്ളൊരു സംശയമാണ് ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭധാരണമാണോ എന്നത്. ആര്‍ത്തവം മുടങ്ങുന്നതിന് ഗര്‍ഭധാരണം മാത്രമല്ല കാരണം. നമ്മുടെ മാനസിക സമ്മര്‍ദ്ദവും ദിനചര്യകളും അതിന് കാരണമാകും. ആര്‍ത്തവം മുടങ്ങാനും വെെകുന്നതിന്റെയും കാരണങ്ങൾ താഴേ ചേർക്കുന്നു...

മാനസിക സമ്മർദ്ദം....

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ആര്‍ത്തവം മുടങ്ങുന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്. ആവശ്യമില്ലാതെ ടെൻഷനടിക്കുന്ന സ്ത്രീകൾക്ക് ആർത്തവം ക്യത്യമായി വരണമെന്നില്ല. അമിതമായി ടെൻഷനടിക്കുമ്പോൾ GnRH എന്ന ഹോർണിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത്. 

ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്താൽ...

ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്കു നയിക്കുന്നു. ​അമിതവണ്ണം ​ഗർഭം ധരിക്കാനും വളരെ ​ബുദ്ധിമുട്ടുണ്ടാക്കും.

മരുന്നുകളുടെ ഉപയോ​ഗം...

സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകള്‍ ആർത്തവം വെെകിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. ‌മരുന്നുകൾ ആർത്തവം വെെകിപ്പിക്കുക മാത്രമല്ല  മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. 

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോ​ഗം...

ഗര്‍ഭനിരോധന ഗുളികകളുടെ സ്ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും. ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തല​ച്ചോറിൽ സ്​​​ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്​ പഠനങ്ങൾ പറയുന്നത്. ഗുളികകളുടെ ഉപയോഗം രക്​ത സമ്മർദ്ദം വർധിപ്പിക്കുകയും രക്​തം കട്ടപിടിക്കുന്നതിന്​ ഇടയാക്കുകയും ചെയ്യും. 

കഠിനമായ വ്യായാമങ്ങൾ...

ചില ഭക്ഷണക്രമങ്ങളും കഠിനമായ വ്യായാമങ്ങളും മാസമുറ നേരത്തെ വരാനോ വൈകാനോ കാരണമാകാറുണ്ട്. 
 

click me!