Latest Videos

ഇതിലേതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അവഗണിക്കരുത്, ശരീരത്തിലെ ഈ മാറ്റങ്ങള്‍ വൃക്കരോഗത്തിന്‍റെയാകാം...

By Web TeamFirst Published Apr 7, 2024, 11:19 AM IST
Highlights

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 
 

ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളുക, ശരീരത്തിലെ ജലാശംശത്തിന്റെയും ധാതുലവണങ്ങളുടെയും അളവുകള്‍ ക്രമീകരിക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന ധര്‍മങ്ങള്‍. ആരോഗ്യകരമായ ജീവിതത്തിന് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

വൃക്ക രോഗത്തിന്‍റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. വൃക്ക രോഗികളില്‍ കണ്ടു വരുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങളാണ് വൃക്ക രോഗത്തിന്‍റെ പ്രധാന ലക്ഷണം. മൂത്രമൊഴിക്കുന്നതിന്‍റെ അളവ് കൂടുക, അതായത്  ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക, അതുപോലെ മൂത്രത്തില്‍ പത, മൂത്രത്തില്‍ രക്തം കാണുക,രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, മൂത്രത്തിന്‍റെ അളവ് കുറയുക എന്നിവയെല്ലാം വൃക്ക രോഗത്തിന്‍റെ തുടക്കത്തിലുള്ള ലക്ഷണളാണ്.

രണ്ട്... 

മുഖത്തും കാലിലും നീര്‍ക്കെട്ട് അഥവാ നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. 

മൂന്ന്...

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും മറ്റും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചര്‍മ്മത്തില്‍ ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.

നാല്...

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

അഞ്ച്... 

കൈകളിലും കാലുകളിലും മരവിപ്പ്, പേശികളുടെ പിരിമുറുക്കം തുടങ്ങിയവയും ചിലപ്പോള്‍ ഇതുമൂലമാകാം. 

ആറ്... 

ശ്വാസതടസവും ഉറക്കക്കുറവുമൊക്കെ ചിലരില്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. 

ഏഴ്... 

രക്തസമ്മര്‍ദ്ദം ഉയരുന്നതും വൃക്ക രോഗത്തിന്‍റെ സൂചനയാണ്. 

എട്ട്...

വിശപ്പില്ലായ്മ, ഛര്‍ദി, ശരീരഭാരം കുറയുക തുടങ്ങിയവയും ചിലപ്പോള്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകാം. 

ഒമ്പത്...  

ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഇവയുണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: എത്ര നോക്കിയിട്ടും ബിപി കുറയുന്നില്ലേ? ബിപി കുറയ്ക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍...

youtubevideo

 

 

 

 

 

click me!