അത്യാധുനിക ബേണ്‍സ് യൂണിറ്റ്, റെറ്റിനല്‍ ലേസര്‍ മെഷീന്‍; 2 വർഷം, നടപ്പാക്കിയത് 36 പദ്ധതികളെന്ന് ആരോഗ്യ മന്ത്രി

Published : Oct 01, 2023, 08:31 PM IST
അത്യാധുനിക ബേണ്‍സ് യൂണിറ്റ്, റെറ്റിനല്‍ ലേസര്‍ മെഷീന്‍; 2 വർഷം, നടപ്പാക്കിയത് 36 പദ്ധതികളെന്ന് ആരോഗ്യ മന്ത്രി

Synopsis

ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കുന്ന രോഗികള്‍ക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ചികിത്സയ്ക്കായി ആദ്യ ബേണ്‍സ് യൂണിറ്റ് സജ്ജമാക്കി.

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 36 പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെട്രോ നഗരമായ കൊച്ചി നഗരത്തില്‍ മികച്ച ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരിക്കുന്നത്. ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കുന്ന രോഗികള്‍ക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ചികിത്സയ്ക്കായി ആദ്യ ബേണ്‍സ് യൂണിറ്റ് സജ്ജമാക്കി. രോഗികളുമായി ആശയ വിനിമയം നടത്തുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം സജ്ജമാക്കി. രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മ്യൂസിസ് സിസ്റ്റം ഓണ്‍ലൈന്‍ പേയ്‌മെന്റ് എന്നിവയും യാഥാര്‍ത്ഥ്യമാക്കിയെന്ന് മന്ത്രി പറഞ്ഞു

പൂര്‍ത്തിയാക്കിയ ആ പദ്ധതികള്‍

1. പ്രധാന വാര്‍ഡുകളെയും ഓപ്പറേഷന്‍ തീയറ്ററിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റാമ്പ്
2. അത്യാധുനിക ബേണ്‍സ് യൂണിറ്റ്
3. മൃഗങ്ങളില്‍ നിന്നും മുറിവേല്‍ക്കുന്നവര്‍ക്കായുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രിവന്റ്റീവ് ക്ലിനിക്
4. ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനു വേണ്ടി വനിത ശിശു വികസന വകുപ്പിന്റെ ക്രഷ്
5. ഗൈനക്കോളജി വിഭാഗത്തിലെ വെയ്റ്റിംഗ് ഏരിയ
6. മൊബൈല്‍ റേഡിയോഗ്രാഫി യൂണിറ്റ്
7. ലിഫ്റ്റ് നവീകരണം
8. തിമിര ശാസ്ത്രക്രിയക്കുള്ള ഫാക്കോ ഇമ്മല്‍സിഫിക്കേഷന്‍ മെഷീന്‍
9. ഓര്‍ത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിലേക്കുള്ള സി ആം മെഷീന്‍
10. സിസിടിവി സംവിധാനം
11. മെഡിക്കല്‍ എഡ്യൂക്കേഷന്‍ യൂണിറ്റ് & സ്‌കില്‍ ലാബ്
12. നവീകരിച്ച വാര്‍ഡുകള്‍
13. സ്ത്രീകളുടെ വിശ്രമ കേന്ദ്രം
14. ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍
15. റെറ്റിനല്‍ ലേസര്‍ മെഷീന്‍
16. ബ്ലഡ് കളക്ഷന്‍ യൂണിറ്റ്
17. ഇ ഹെല്‍ത്ത്, ഇ ഓഫീസ്
18. എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍
19. ഡി -അഡിക്ഷന്‍ യൂണിറ്റ്
20. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്
21. നേത്രരോഗ വിഭാഗത്തിലെ അപ്ലനേഷന്‍ ടോണോ മീറ്റര്‍
22. ഡയാലിസിസ് മെഷീനുകള്‍
23. കാസ്പ് ഫാര്‍മസി
24. ടോക്കണ്‍ കൗണ്ടറുകള്‍
25. ശിശുരോഗ വിഭാഗത്തില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്
26. ടു വേ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം
27. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം
28. വാട്ടര്‍ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം
29. സേവനം മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായുള്ള ഫ്‌ളബോട്ടമി ടീം
30. ടെലഫോണ്‍ എക്‌സ്‌ചേഞ്ച്
31. അനൗണ്‍സ്മെന്റ് സംവിധാനം
32. മെട്രോ ബസ് സര്‍വീസ്
33. നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ പദ്ധതിയായ മദദ്
34. ഗൈനക്കോളജി വിഭാഗത്തിന്റെ സമീപത്തുള്ള നവീകരിച്ച റാമ്പ്
35. സ്‌നേഹവസ്ത്രം പദ്ധതി
36. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാന്റീനും കഫറ്റേരിയയും

പഞ്ചറായി! ടയർ കട എവിടെയെന്ന് തിരക്കിയതിന് പിന്നാലെ 'കലിപ്പ്'; യുവതിയെയും ബന്ധുവിനെയും ആക്രമിച്ചു, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഞ്ഞപിത്തം വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍