മലാശയ അര്‍ബുദം; ഈ നാല് ലക്ഷണങ്ങളെ അറിയാതെ പോകരുതേ...

Published : Dec 28, 2023, 09:44 AM IST
മലാശയ അര്‍ബുദം; ഈ നാല് ലക്ഷണങ്ങളെ അറിയാതെ പോകരുതേ...

Synopsis

പല കാരണം കൊണ്ടും രോഗ വരാം. പലപ്പോഴും ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് മലാശയ അര്‍ബുദ സാധ്യതയെ കൂട്ടുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് രോഗ സാധ്യത കൂടുതല്‍. 

മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. ഈ അര്‍ബുദം പലപ്പോഴും ആദ്യ ഘട്ടത്തില്‍ ലക്ഷങ്ങള്‍ കാണിക്കില്ലെന്നതിനാല്‍ രോഗനിര്‍ണയം ഏറെ പ്രധാനമാണ്. പല കാരണം കൊണ്ടും രോഗ വരാം. പലപ്പോഴും ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് മലാശയ അര്‍ബുദ സാധ്യതയെ കൂട്ടുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് രോഗ സാധ്യത കൂടുതല്‍. 

മലാശയ അര്‍ബുദത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1.  വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റമാണ് കോളോറെക്ടല്‍ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണം. 
2.  മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക.
3.  മലത്തിന്‍റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍. 
4. മലബന്ധം എന്നിവയും മലാശയ അര്‍ബുദത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. 

ഇവ കൂടാതെ ചിലരില്‍ വറയുവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തലച്ചുറ്റല്‍ വിളര്‍ച്ച, രക്തസ്രാവം എന്നിവയും ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും കഴിക്കാം ഈ ആറ് പഴങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ