
തിരുവനന്തപുരം: ഓടിക്കളിച്ച് മാതാപിതാക്കളുടെ പൊന്നോമനയായി കഴിയുകയായിരുന്നു അഗ്നീഷ്. അംഗൻവാടിയിലും പോയി തുടങ്ങി. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ച് നാലു മാസം മുൻപ് അഗ്നീഷിനൊരു പനി വന്നു. കോലഞ്ചേരി മെഡിക്കൽ കോളോജിലാണ് ആദ്യമെത്തിയത്. പരിശോധനയിൽ ക്യാൻസറാണെന്ന് കണ്ടെത്തി. പിന്നീടിങ്ങോട്ട് മരുന്നിന്റെ മണമായിരുന്നു ജീവിതത്തിന് അഗ്നീഷിന്റെ അമ്മ രണ്ടാമത്തെ കുഞ്ഞിനൊപ്പം വീട്ടിലാണ്. അച്ഛൻ അരുണിന് ആകെയുണ്ടായിരുന്ന ജോലി മകന്റെ ചികിത്സയ്ക്കായുള്ള ഓട്ടത്തിനിടയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് അഗ്നീഷ്. ആർസിസിയ്ക്കടുത്ത് ഒരു വാടകമുറിയിലാണ് താമസം. ചികിത്സയ്ക്കായി ഇതുവരെ മൂന്നു ലക്ഷം രൂപ ചിലവായി. ഇനിയും രണ്ട് വർഷത്തോളം ചികിത്സ വേണ്ടിവരും. അഗ്നീഷിന്റെ മുന്നോട്ടുള്ള ജീവിതത്തിന് സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നിർധന കുടുംബം. കുഞ്ഞിൻ്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണിപ്പോൾ അച്ഛൻ.
ഒറ്റമുറി വീട്ടിൽ അംഗൻവാടിയിൽ നിന്ന് പഠിച്ചതൊക്കെ സ്ലേറ്റിലെഴുതി തിട്ടപ്പെടുത്തുകയാണ് ഇപ്പോൾ അഗ്നീഷ്. എഴുത്തു മടുക്കുമ്പോൾ സൂപ്പർമാനും സ്പൈഡർമാനുമൊക്കെയാവും കൂട്ടിന്. അമ്മമ്മയുടെ ഉണ്ണിക്കുട്ടനായി ഓടിനടക്കും. എന്നാലിടക്ക് പിടികൂടിയ അർബുദം ഉണ്ണിക്കുട്ടനെ വല്ലാതെ തളർത്തുന്നു. ചില ദിവസങ്ങളിൽ നല്ല ഉഷാറാകും. ചില ദിവസങ്ങളിൽ നല്ല ക്ഷീണമാകും. ഇടക്ക് നന്നായി ദേഷ്യപ്പെടും. മരുന്നെടുക്കുന്നതുകൊണ്ടാണെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് വിഷ്ണുവിന്റെ അമ്മ പറയുന്നു.
IDBI BANK KOTHAMANGALAM
ARUN K M
ACCOUNT NO 0754104000065308
IFSC IRKL0000754
G PAY NO 9745653963