കഠിനമായ വയറുവേദന; നാല് വയസുകാരന്‍റെ വയറില്‍ നിന്ന് നീക്കം ചെയ്തത് മാഗ്നറ്റിക് ബ്രേസ്ലെറ്റ്

Published : Jan 17, 2023, 09:53 AM ISTUpdated : Jan 17, 2023, 09:55 AM IST
കഠിനമായ വയറുവേദന; നാല് വയസുകാരന്‍റെ വയറില്‍ നിന്ന് നീക്കം ചെയ്തത് മാഗ്നറ്റിക് ബ്രേസ്ലെറ്റ്

Synopsis

ആദ്യ പരിശോധനയില്‍ കുട്ടിക്ക് അപ്പെന്‍ഡിസൈറ്റിസ് ഉണ്ടെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുട്ടിയുടെ അപ്പന്‍ഡിക്സ് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിന് മൂന്ന് ദിവസത്തിന് ശേഷവും കുട്ടിക്ക് വയറു വേദനയും ചര്‍ദ്ദിയും തുടര്‍ന്നു. 

നാല് വയസുകാരന്‍റെ വയറില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് മാഗ്നറ്റിക് ബ്രേസ്ലെറ്റ്. കുട്ടി ഇത് അറിയാതെ വിഴുങ്ങുകയായിരുന്നു. രണ്ടു ദിവസമായി കടുത്ത വയറുവേദനയും, ചര്‍ദ്ദയും, മലബന്ധവും അടക്കമുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സയന്‍സ് ഡയറക്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ആദ്യ പരിശോധനയില്‍ കുട്ടിക്ക് അപ്പെന്‍ഡിസൈറ്റിസ് ഉണ്ടെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുട്ടിയുടെ അപ്പന്‍ഡിക്സ് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിന് മൂന്ന് ദിവസത്തിന് ശേഷവും കുട്ടിക്ക് വയറു വേദനയും ചര്‍ദ്ദിയും തുടര്‍ന്നു. ഇതോടെ ഡോക്ടര്‍മാര്‍ക്ക് വീണ്ടും സംശയം ഉണ്ടായി. അങ്ങനെ കുട്ടിയെ അള്‍ട്രാസൌണ്ട് സ്കാനിന് വിധേയമാക്കി. ഇതിലാണ് കുട്ടിയുടെ വയറില്‍ ബ്രേസ്ലെറ്റ് കുടുങ്ങിയത് കണ്ടെത്തിയത്. 

മാതാപിതാക്കള്‍ക്ക് ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. കുട്ടി ഇത് വിഴുങ്ങിയ കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാഗ്നറ്റിക് ബ്രേസ്ലെറ്റ് ആണ് കുട്ടി വിഴുങ്ങിയതെന്ന് കണ്ടെത്തിയത്. ഉടനടി നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ബ്രേസ്ലെറ്റ് നീക്കം ചെയ്തത്. 18 മാഗ്നറ്റിക് മുത്തുകള്‍ കൊണ്ട് തയ്യാറാക്കിയ ബ്രേസ്ലെറ്റ് ആണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. 

അതേസമയം, നീണ്ട ശസ്ത്രക്രിയയിലൂടെ 12 വയസ്സുകാരന്റെ മൂത്രാശയത്തിൽ നിന്ന് ഡോക്ടർമാർ തെർമോമീറ്റർ നീക്കം ചെയ്ത വാര്‍ത്തയാണ് അടുത്തിടെ  സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്വയംഭോഗം ചെയ്യുന്നതിനിടയിൽ തെർമോമീറ്റർ ലിംഗത്തിൽ കയറിയതാകാമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒമ്പത് മണിക്കൂർ കഠിനമായ വേദന അനുഭവിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സ്-റേയിൽ തെർമോമീറ്റർ മൂത്രനാളിയിൽ കയറിയതായും അത് കുട്ടിയുടെ മൂത്രസഞ്ചിയിൽ പ്രവേശിച്ചതായും കണ്ടെത്തി. താക്കോൽ-ദ്വാര ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ മൂത്രസഞ്ചിയിൽ നിന്ന് തെർമോമീറ്റർ പുറത്തെടുക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു.

Also Read: സ്വന്തം പുതപ്പിനെ വിവാഹം ചെയ്ത് യുവതി; കാരണം ഇതാണ്...

PREV
click me!

Recommended Stories

മുഖക്കുരുവും കറുത്ത പാടുകളും എളുപ്പത്തിൽ മാറ്റാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം