വയറിലെ അര്‍ബുദ സാധ്യത കൂട്ടുന്ന അഞ്ച് കാര്യങ്ങള്‍...

Published : Feb 22, 2024, 08:39 AM ISTUpdated : Feb 22, 2024, 08:43 AM IST
 വയറിലെ അര്‍ബുദ സാധ്യത കൂട്ടുന്ന അഞ്ച് കാര്യങ്ങള്‍...

Synopsis

നീണ്ടുനിൽക്കുന്ന ദഹനക്കേട്, എപ്പോഴുമുള്ള അസിഡിറ്റി,  നെഞ്ചെരിച്ചിൽ, വയറു വീര്‍ത്തിരിക്കുക, വയറുവേദന, ഓക്കാനം, ഛർദ്ദി, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഭാരം കുറയുക, ക്ഷീണം, വയറിലെ നീർവീക്കം, കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയൊക്കെ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം. 

വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം അഥവാ  ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ജനിതകശാസ്ത്രവും ഗാസ്ട്രിക്  ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുന്നത്. 

നീണ്ടുനിൽക്കുന്ന ദഹനക്കേട്, എപ്പോഴുമുള്ള അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറു വീര്‍ത്തിരിക്കുക, വയറുവേദന, ഓക്കാനം, ഛർദ്ദി, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഭാരം കുറയുക, ക്ഷീണം, വയറിലെ നീർവീക്കം, കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയൊക്കെ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം. 

ആമാശയ ക്യാൻസറിന് നിരവധി കാരണങ്ങളുണ്ട്. നമ്മുടെ ചില ശീലങ്ങളും ജീവിതശൈലി തിരഞ്ഞെടുപ്പുകളും വയറ്റിലെ ക്യാൻസർ വരാനുള്ള സാധ്യതയെ കൂട്ടാം. അത്തരത്തില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഉപ്പിട്ട ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അച്ചാറിട്ട ഭക്ഷണങ്ങള്‍, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവ പോലുള്ള അമിതമായ ഉപ്പിട്ട ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഭാവിയില്‍ നിങ്ങളുടെ ആമാശയ പാളിയുടെ വീക്കം വർദ്ധിപ്പിക്കാനും അതോടൊപ്പം ആമാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കാനും കാരണമാകും. 

രണ്ട്... 

അമിതമായി പുകവലിക്കുന്നത് നിങ്ങളുടെ ശരീരത്തെ ദോഷകരമായി മാത്രമേ ബാധിക്കുകയുള്ളൂ. അത് നിങ്ങളുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്നു, ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളുടെ സാധ്യതയെ കൂട്ടുകയും ചെയ്യും. അതിനാല്‍ പുകവലി ഉപേക്ഷിക്കുക. 

മൂന്ന്... 

ഉയർന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് അമിതവണ്ണവും വയറ്റിലെ അർബുദവും പോലുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങളുടെ അപകടസാധ്യത കൂട്ടും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

നാല്... 

ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നതും നല്ലതല്ല. അവശ്യ പോഷകങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് വയറ്റിലെ ക്യാന്‍സറിനെ തടയാന്‍ സഹായിക്കും.

അഞ്ച്... 

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദവും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ക്യാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ നോക്കുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: മുട്ടിനു തേയ്മാനം തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ 9 ഭക്ഷണങ്ങൾ...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം