
ഇന്ത്യയിലെ മൊത്തം കൊറോണ വൈറസ് കേസുകളിൽ 54 ശതമാനവും 18 മുതൽ 44 വയസ്സുവരെയുള്ളവരിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് പിടിപെട്ടു മരിക്കുന്നവരില്‍ 51 ശതമാനവും 60 വയസിനു മുകളിലുള്ളവരാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്നവരില്‍ 36 ശതമാനവും 45-60 പ്രായപരിധിയിലുള്ളവരാണെന്നും മന്ത്രാലയം വ്യക്തമാക്കി. പുരുഷന്മാരാണ് രാജ്യത്ത് കൂടുതല്‍ കൊവിഡിന് കീഴടങ്ങുന്നതെന്നും മന്ത്രാലയം വ്യക്താക്കി. പുകവലി, മദ്യപാനം, പൊതുവെയുള്ള മോശം ആരോഗ്യം എന്നീ കാരണങ്ങളാലാണ് കൊവിഡ് 19 പുരുഷൻമാരിൽ കൂടുതൽ അപകടകരമാകുന്നത്.
ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം കൊവിഡിനെ പ്രതിരോധിക്കാൻ സജ്ജമാണ്. എന്നാൽ കൊറോണ വൈറസിനെ നിസ്സാരമായി കാണരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് 75 സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ നാലഞ്ച് സ്ഥലങ്ങളിൽ കൊവിഡ് ബാധ വളരെ കൂടുതലാണെന്നും അവിടങ്ങളിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഏറ്റവും മോശമായ രീതിയില്‍ കൊവിഡിനെ നേരിട്ട രാജ്യം യുഎസ്'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam