
കൊവിഡിനെ (Covid) ചെറുക്കാന്‍ വാക്‌സിനെടുക്കുന്നത് (vaccine) നിര്‍ബന്ധമാക്കിക്കൊണ്ട് ഗ്രീസ് (Greece) സര്‍ക്കാറിന്‍റെ പുതിയ നിര്‍ദേശം. ഗ്രീസില്‍ 60 വയസ്സ് പിന്നിട്ടവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്നും അല്ലാത്ത പക്ഷം മാസം പിഴ അടക്കേണ്ടി വരുമെന്നുമാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.
പിഴ അടക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം വാക്‌സിന്‍ എടുക്കുന്നതാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിര്യാകോസ് മിറ്റ്‌സോതാക്കിസ് പറഞ്ഞു. '60 വയസ്സ് കഴിഞ്ഞ നമ്മുടെ പൗരന്മാരില്‍ വളരെ ചെറിയൊരു വിഭാഗം ഇപ്പോഴും വാക്‌സിന്‍ എടുത്തിട്ടില്ല. ഇന്ന് തന്നെ വാക്‌സിന്‍ എടുക്കാന്‍ ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. അല്ലാത്തപക്ഷം പിഴ ചുമത്തും. പിഴ ഈടാക്കുന്നതല്ല ഇവിടെ കാര്യം. പക്ഷേ, കുറഞ്ഞ പക്ഷം അതെങ്കിലും ഉണ്ടാകും. നിങ്ങളുടെ ജീവന്‍ സംരക്ഷിക്കൂ. നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കൂ, വാക്‌സിന്‍ സുരക്ഷിതമാണെന്ന് മനസ്സിലാക്കൂ'- അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭൂരിഭാഗം പേരും വാക്‌സിന്‍ എടുക്കാത്തവരാണെന്നും ഗ്രീക്ക് അധികൃതര്‍ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളില്‍ കൂടുതലും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശം.
Also Read: രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന് ഒരു വര്‍ഷം; ഇതുവരെ നല്‍കിയത് 156.76 കോടി ഡോസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam