ശ്രദ്ധിക്കൂ, ഈ ഏഴ് കാര്യങ്ങള്‍ നിങ്ങളുടെ വൃക്കയെ തകരാറിലാക്കും...

Published : Apr 01, 2024, 08:43 AM ISTUpdated : Apr 01, 2024, 08:45 AM IST
ശ്രദ്ധിക്കൂ, ഈ ഏഴ് കാര്യങ്ങള്‍ നിങ്ങളുടെ വൃക്കയെ തകരാറിലാക്കും...

Synopsis

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവ സഹായിക്കും. അതിനാല്‍ തന്നെ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. 

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവ സഹായിക്കും. അതിനാല്‍ തന്നെ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. എന്നാല്‍ വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുകയാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. നിങ്ങള്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും വൃക്കയെ തകരാറിലാക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കകളെ തകരാറിലാക്കും. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുക. പ്രതിദിനം 5-6 ഗ്രാം എന്ന നിലയില്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

രണ്ട്... 

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് അഥവാ ഉയര്‍ന്ന പ്രമേഹവും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കാം. വൃക്കരോഗത്തിന്‍റെ ഏറ്റവും സാധാരണമായ കാരണം പ്രമേഹമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ പ്രമേഹം നിയന്ത്രിക്കുക. 

മൂന്ന്... 

രക്തസമ്മര്‍ദ്ദം ഉയരുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നന്നല്ല. ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ വൃക്കയിലെ രക്തക്കുഴലുകൾ ചുരുക്കുകയും ഇത് രക്തയോട്ടം കുറയ്ക്കുകയും വൃക്കകൾ നന്നായി പ്രവർത്തിക്കുന്നത് തടയുകയും ചെയ്യുന്നു. അതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക. 

നാല്... 

വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. നിർജ്ജലീകരണം മൂലം ധാതുക്കളുടെയും മാലിന്യ ഉൽപന്നങ്ങളുടെയും ഉയർന്ന സാന്ദ്രതയുള്ള മൂത്രത്തിൻ്റെ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് ക്രിസ്റ്റലുകൾ രൂപപ്പെടാൻ ഇടയാക്കും, ഇത് വൃക്കയിലെ കല്ലുകൾക്ക് കാരണമാവുകയും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ​ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

അഞ്ച്... 

പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.  പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും, അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. 

ആറ്... 

മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

ഏഴ്... 

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഇത്തരം ജങ്ക് ഫുഡ് സംസ്കാരം ഉപേക്ഷിച്ച്, പഴങ്ങളും പച്ചക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Also read: ഈ ഡ്രൈ ഫ്രൂട്ട്സ് മാത്രം കഴിച്ചാല്‍ മതി, ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കും...

youtubevideo

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?