ഈ എട്ട് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി, ബിപി കുറയ്ക്കാം...

Published : Apr 08, 2024, 10:51 AM IST
ഈ എട്ട് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി, ബിപി കുറയ്ക്കാം...

Synopsis

മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം.

ജീവിതശൈലി രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. ഇതില്‍ ബിപി അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദമുളള നിരവധിപേരുണ്ട്. മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. 

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

വെള്ളം ധാരാളം കുടിക്കുക. രക്തയോട്ടം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. 

രണ്ട്... 

ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക.  ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗവും പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മൂന്ന്... 

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

നാല്... 

പതിവായി വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും രാവിലെ കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇതിനായി നടത്തം, ഓട്ടം, സൈക്ലിങ് അങ്ങനെ എന്തും തെരെഞ്ഞെടുക്കാം. 

അഞ്ച്... 

യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇത് സഹായിക്കും.

ആറ്... 

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. അമിത വണ്ണത്തെ കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക. 

ഏഴ്... 

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. 

എട്ട്...

അമിത മദ്യപാനവും ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ നല്ലത്. 

Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂത്രം പിടിച്ചുവെച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
30 കഴിഞ്ഞോ? പുരുഷന്മാർ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ