വയറ് വേദനയും ഛർദ്ദിയും അനുഭവപ്പെട്ടു, ശരീരമാകെ നീലനിറമായി ; നൂഡില്‍സ് കഴിച്ച യുവാവിന് സംഭവിച്ചത്...

Published : Mar 22, 2023, 05:15 PM ISTUpdated : Mar 22, 2023, 05:32 PM IST
വയറ് വേദനയും ഛർദ്ദിയും അനുഭവപ്പെട്ടു, ശരീരമാകെ നീലനിറമായി ; നൂഡില്‍സ് കഴിച്ച യുവാവിന് സംഭവിച്ചത്...

Synopsis

ജെസ്സിയുടെ സുഹൃത്ത് റെസ്റ്റോറന്റിൽ നിന്ന് ചിക്കൻ നൂഡിൽസ് ഓർഡർ ചെയ്തുവെന്നാണ് റിപ്പോർട്ട്.  ബാക്കി വന്ന നൂഡിൽസ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. അടുത്ത ദിവസം ഈ പഴകിയ ചിക്കൻ നൂഡിൽസ് കഴിച്ച ജെസ്സിയുടെ ആരോഗ്യം മോശമാകാൻ തുടങ്ങി.

പഴകിയ ചിക്കൻ നൂഡിൽസ് കഴിച്ച ജെസ്സി എന്ന 19കാരന് കാലുകൾ നഷ്ടമായി. യുകെയിലെ വിദ്യാര്‍ത്ഥിക്കാണ് ദുരനുഭവം ഉണ്ടായത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ജെസ്സിയുടെ സുഹൃത്ത് റെസ്റ്റോറന്റിൽ നിന്ന് ചിക്കൻ നൂഡിൽസ് ഓർഡർ ചെയ്തുവെന്നാണ് റിപ്പോർട്ട്. ബാക്കി വന്ന നൂഡിൽസ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. 

അടുത്ത ദിവസം ഈ പഴകിയ ചിക്കൻ നൂഡിൽസ് കഴിച്ച ജെസ്സിയുടെ ആരോഗ്യം മോശമാകാൻ തുടങ്ങി. ഉടൻ തന്നെ 
ജെസ്സിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടർമാർ ജെസ്സിയ്ക്ക് അനസ്തേഷ്യ നൽകി. ജെസ്സിക്ക് കടുത്ത പനിയും വിറയലും അനുഭവപ്പെട്ടു. മാത്രമല്ല ജെസ്സിയുടെ ഹൃദയമിടിപ്പിൽ പെട്ടെന്ന് മാറ്റം ഉണ്ടായി. 

20 മണിക്കൂർ മുമ്പ് ജെസ്സി ആരോഗ്യവാനായിരുന്നെങ്കിലും നൂഡിൽസ് കഴിച്ച് വയറ് വേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ ശരീരമാകെ നീലനിറമായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ജെസ്സിക്ക് ബാക്ടീരിയ അണുബാധ കണ്ടെത്തി. തുടർന്ന് ജെസ്സിയുടെ വൃക്കകളുടെ പ്രവർത്തനം നിലച്ചു. അണുബാധ അതിവേ​ഗം പടരുന്നതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് മുട്ടിന് താഴെയുള്ള കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു.

ജെസ്സിക്ക് അലർജി പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. വിദഗ്ധരുടെ അഭിപ്രായത്തിൽ, പഴകിയ ഭക്ഷണം കാരണം അദ്ദേഹത്തിന്റെ നില വഷളായി. 26 ദിവസത്തിന് ശേഷം ജെസ്സിക്ക് ബോധം തിരിച്ചുകിട്ടി. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായിരുന്നു. ജെസ്സി ഏതാണ്ട് കോമ ഘട്ടത്തിലേക്ക് വരെ പോയിയെന്നും ജെസ്സിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു.

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍..

 

PREV
click me!

Recommended Stories

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും
പ്രോസ്റ്റേറ്റ് വീക്കം ; പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്