സ്ഥിരമായി മദ്യപിച്ചു, അതിനൊപ്പം അസുഖങ്ങളും; തുറന്നുപറഞ്ഞ് ശ്രുതി ഹാസന്‍

Published : Oct 14, 2019, 05:25 PM IST
സ്ഥിരമായി മദ്യപിച്ചു, അതിനൊപ്പം അസുഖങ്ങളും; തുറന്നുപറഞ്ഞ് ശ്രുതി ഹാസന്‍

Synopsis

ഏറെ നാളായി ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷയായിരുന്നു നടിയും ഗായികയുമായ ശ്രുതി ഹാസന്‍. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു ഇടവേള വന്നതെന്നും, എന്താണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്നും ഇതാദ്യമായി തുറന്നുപറയുകയാണ് ശ്രുതി

ഏറെ നാളായി ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷയായിരുന്നു നടിയും ഗായികയുമായ ശ്രുതി ഹാസന്‍. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു ഇടവേള വന്നതെന്നും, എന്താണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്നും ഇതാദ്യമായി തുറന്നുപറയുകയാണ് ശ്രുതി. 

ഒരു തെലുഗ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ശ്രുതി ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പ് വരെ സ്ഥിരമായി മദ്യപിക്കുമായിരുന്നുവെന്നും ഇത് പതിയെ പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും തന്നെ നയിച്ചുവെന്നുമാണ് ശ്രുതി അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. 

'കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഞാന്‍ മദ്യപിക്കാറില്ല. വളരെ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതമാണ് ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. മദ്യപിച്ചിരുന്നപ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഞാനിതെപ്പറ്റിയൊന്നും പരസ്യമായി സംസാരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. കാരണം ആളുകള്‍ മറ്റന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്കുന്നതില്‍ തല്‍പരരായിരുന്നു. ശ്രുതിക്ക് ഭയങ്കര വണ്ണം വച്ചുവെന്നായിരുന്നു കുറേ കാലം ആളുകളുടെ പ്രശ്‌നം. എന്റെ കാര്യം പറയാം, ഞാനക്കാലത്തൊക്കെ എന്നെ നോര്‍മലായ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു....

'അതുകൊണ്ടുതന്നെ ആളുകള്‍ എന്ത് പറയുന്നു എന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല. ഒരു വര്‍ഷത്തെ ഇടവേളയാണ് ഞാനെടുത്തത്. നമുക്ക് നമ്മുടെ ലോകത്തെ അഭിമുഖീകരിക്കണമെങ്കില്‍ ആരോഗ്യകരമായ ശരീരവും മനസും ആവശ്യമാണ്. അതിലേക്കെത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ആ ലക്ഷ്യം ഞാന്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്...'- ശ്രുതി പറയുന്നു. 


(ശ്രുതി ഹാസൻ മുൻ കാമുകൻ മിഖായേൽ കോഴ്സേലിനൊപ്പം- പഴയ ചിത്രം)

ഹിന്ദിയിലും തമിഴിലുമായി രണ്ട് ചിത്രങ്ങളാണ് ഇനി ശ്രുതിയുടേതായി പുറത്തുവരാനുള്ളത്. അഭിനയത്തില്‍ മാത്രമല്ല, സംഗീതത്തിലും വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. 

കാമുകന്‍ മിഖായേല്‍ കോഴ്‌സേലുമായുള്ള വേര്‍പിരിയലിനെക്കുറിച്ചും അഭിമുഖത്തില്‍ ശ്രുതി തുറന്ന് സംസാരിച്ചു. പ്രണയബന്ധത്തില്‍ വളരെ നിഷ്‌കളങ്കമായും വൈകാരികമായുമാണ് താന്‍ നിന്നതെന്നും അതില്‍ നിന്ന് ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിച്ചുവെന്നും ശ്രുതി പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ലേ? കാരണം ഈ രാത്രി ശീലങ്ങളാകാം!
ചീത്ത കൂട്ടുകെട്ട്! കുട്ടികൾ വഴിതെറ്റുന്നുണ്ടോ? ഈ ലക്ഷണങ്ങൾ മാതാപിതാക്കൾ അറിയാതെ പോകരുത്!