നഗരങ്ങളില്‍ ജീവിക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ ഹൃദയാരോഗ്യം അപകടത്തിലാക്കുന്നൊരു ഘടകം ഇതാ...

Published : Nov 06, 2023, 06:37 PM IST
നഗരങ്ങളില്‍ ജീവിക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ ഹൃദയാരോഗ്യം അപകടത്തിലാക്കുന്നൊരു ഘടകം ഇതാ...

Synopsis

പല രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും വായുമലിനീരണം മൂലമുണ്ടാകാം. അധികവും ശ്വാസകോശത്തെ ബാധിക്കുന്നത് തന്നെ. ആസ്ത്മ - അലര്‍ജി പോലുള്ള പ്രശ്നങ്ങളാണ് വായുമലിനീകരണം അധികവും സൃഷ്ടിക്കാറ്. 

നഗരങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് അവര്‍ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് വായുമലിനീകരണം. വാഹനങ്ങളും വ്യവസായ കേന്ദ്രങ്ങളും അധികമായ ജനസാന്ദ്രതയുമെല്ലാം നഗരജീവിതം ദുസ്സഹമാക്കാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയൊരു വെല്ലുവിളിയാണ് വായുമലിനീകരണവും.

പല രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും വായുമലിനീരണം മൂലമുണ്ടാകാം. അധികവും ശ്വാസകോശത്തെ ബാധിക്കുന്നത് തന്നെ. ആസ്ത്മ - അലര്‍ജി പോലുള്ള പ്രശ്നങ്ങളാണ് വായുമലിനീകരണം അധികവും സൃഷ്ടിക്കാറ്. 

ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും വായു മലിനീകരണം കാര്യമായ തോതില്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നമുക്ക് നേരില്‍ കാണാൻ സാധിക്കാത്ത അത്രയും സൂക്ഷ്മമായ പദാര്‍ത്ഥങ്ങളോ ദ്രാവകകണങ്ങളോ ആയിരിക്കും മലിനീകരണത്തിന്‍റെ ഭാഗമായി ശരീരത്തിനകത്തെത്തുന്നത്. അവ ശ്വാസകോശത്തിന്‍റെ നേര്‍ത്ത നാളികള്‍ക്കുള്ളില്‍ കയറിപ്പറ്റുകയാണ് ചെയ്യുന്നത്. 

ഈ മലിനമായ സൂക്ഷ്മപദാര്‍ത്ഥങ്ങള്‍ ക്രമേണ നമ്മുടെ ഹൃദയാരോഗ്യത്തെയും ബാധിക്കുകയാണ്. പല പഠനങ്ങളും ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ശരീരത്തിനകത്തെത്തുന്ന രോഗകാരികളായ പദാര്‍ത്ഥങ്ങള്‍ രക്തത്തില്‍ കലരുന്നത് വഴിയാണത്രേ ഹൃദയം ബാധിക്കപ്പെടുന്നത്. 

ബിപി അഥവാ രക്തസമ്മര്‍ദ്ദത്തിലേക്കും, രക്തം കട്ട പിടിക്കുന്നതിലേക്കും, ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട വ്യതിയാനങ്ങളിലേക്കും ചില കേസുകളില്‍ ഹാര്‍ട്ട് ഫെയിലിയറിലേക്ക് തന്നെയും മലിനപദാര്‍ത്ഥങ്ങള്‍ നയിക്കാം. പലരിലും സമയമെടുത്ത് മാത്രമായിരിക്കും ഇത്തരത്തില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ രൂപപ്പെട്ട് വരുന്നത്. പലപ്പോഴും ലക്ഷണങ്ങളും പ്രകടമാകണമെന്നില്ല. അങ്ങനെയാകുമ്പോള്‍ അത് സമയത്തിന് തിരിച്ചറിയപ്പെടാതെ പോകാനും ചികിത്സയെടുക്കാതെ പോകാനുമെല്ലാം സാധ്യതേയറെയാണ്. 

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വായുമലിനീകരണം വ്യാപകമായിട്ടുള്ള നഗരങ്ങളില്‍ ജീവിക്കുമ്പോള്‍ പല കാര്യങ്ങളും നിത്യജീവിതത്തില്‍ നാം ശ്രദ്ധിക്കാനുണ്ട്. അനാവശ്യമായി പുറത്തുപോകുന്നതോ മലിനീകരണം കൂടുതലുള്ളയിടങ്ങളില്‍ പോകുന്നതോ ഒഴിവാക്കുകയെന്നതാണ് ചെയ്യേണ്ട പ്രധാന കാര്യം. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ഉപയോഗിക്കുന്നതും കെട്ടിടങ്ങള്‍ക്കുള്ളില്‍ എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുന്നതുമെല്ലാം വായുമലിനീകരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായകമാണ്. 

Also Read:- ടോയ്‍ലറ്റിനകത്തേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലമുള്ളവരെ ഈ രോഗം ബാധിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ