വായു മലിനീകരണം കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കാമെന്ന് പഠനം

By Web TeamFirst Published Oct 6, 2019, 12:35 PM IST
Highlights

വായു മലിനീകരണം കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്ന് പഠനം.എൻവയോൺമെന്റൽ ഹെൽത്ത് പെർസ്പെക്റ്റീവ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ​​

അസഹനീയമായ വായു മലിനീകരണമാണ് ഇന്ന് നാം നേരിടുന്നത്. നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഫലമായാണ് കനത്ത വെല്ലുവിളിയായി വായു മലിനീകരണം മാറിയത്. ലോകജനസംഖ്യയുടെ 90 ശതമാനവും മലിനവായു ശ്വസിക്കുന്നതായാണ് പഠനങ്ങൾ പോലും പറയുന്നത്.

‍വായു മലിനീകരണത്തിലൂടെ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. പുതിയ പഠനം പറയുന്നതും അത്തരത്തിലൊന്നാണ്. വായു മലിനീകരണം കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്ന് പഠനം.

അന്തരീക്ഷ വായു മലിനീകരണം കുട്ടികളിൽ മാനസിക പ്രശ്നങ്ങൾ വർധിപ്പിക്കുന്നതായും പഠനത്തിൽ പറയുന്നു. എൻവയോൺമെന്റൽ ഹെൽത്ത് പെർസ്പെക്റ്റീവ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ​​

പിന്നാക്ക പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾ മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ വായു മലിനീകരണത്തിന്റെ ആഘാതം വരാൻ സാധ്യത കൂടുതലാണെന്നും പ്രത്യേകിച്ച് ഉത്കണ്ഠ, വിഷാദം, പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിലെ ഡോ. കോൾ ബ്രോക്കാമ്പ് പറയുന്നു.

 ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. കുട്ടിക്കാലം മുതൽ വായു മലിനീകരണത്തിന് വിധേയമാകുന്നത് കൗമാരത്തിലെ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിന് തെളിവുകൾ വർധിച്ചുകൊണ്ടിരിക്കുന്നതായും സിൻസിനാറ്റി ചിൽഡ്രൻസിലെ ഗവേഷകനായ പാട്രിക് റയാൻ പറഞ്ഞു.

കുട്ടികളിൽ ആസ്തമ ഉണ്ടാകുവാനുള്ള പ്രധാന കാരണം പരിസര മലിനീകരണമാണ്. കുട്ടികളെ വൃത്തിയുള്ള സാഹച്ചര്യത്തിൽ വളർത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അണുകുടുംബത്തിൽ വളരുന്ന കുട്ടികൾക്കാണ് ആസ്തമ കൂടുതലായി കണ്ട് വരുന്നതെന്ന് പാട്രിക് റയാൻ പറഞ്ഞു.

വായു മലിനീകരണം കുട്ടികളെ മാത്രമല്ല ​ഗർഭിണികളെയും വലിയ രീതിയിൽ ബാധിക്കാം. വായു മലിനീകരണം ഗര്‍ഭിണിയുടെ ഭ്രൂണത്തില്‍ എത്തുമെന്നും ഇത് ഭാവിയില്‍ ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
 

click me!