Lung Cancer : വായു മലിനീകരണം ശ്വാസകോശ അർബുദത്തിലേക്ക് നയിച്ചേക്കാം: ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

By Web TeamFirst Published Sep 12, 2022, 6:52 PM IST
Highlights

ശ്വാസകോശ അർബുദത്തിന് ചികിത്സ തേടിയെത്തുന്നവരിൽ പത്തിൽ ഒമ്പത് പേരും പുകവലിക്കാരാണ്. സ്ത്രീകൾക്കിടയിലും ശ്വാസകോശ അർബുദം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു.

നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ആളുകളിൽ കാണുന്ന അർബുദമാണ് ശ്വാസകോശ ക്യാൻസർ. ശ്വാസകോശ അർബുദത്തിന് ചികിത്സ തേടിയെത്തുന്നവരിൽ പത്തിൽ ഒമ്പത് പേരും പുകവലിക്കാരാണ്. സ്ത്രീകൾക്കിടയിലും ശ്വാസകോശ അർബുദം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു.

ശ്വാസകോശ അർബുദം ഏത് പ്രായത്തിലും ആരെയും ബാധിക്കാം. എന്നാൽ മിക്ക കേസുകളിലും ശ്വാസകോശ അർബുദം സംഭവിക്കുന്നത് പുകവലി മൂലമാണ്. വായു മലിനീകരണവും ശ്വാസകോശ കാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. 2013-ൽ ലോകാരോഗ്യ സംഘടനയുടെ (WHO) ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) വായു മലിനീകരണം ഗ്രൂപ്പ് 1 അർബുദ ഘടകമായി പ്രഖ്യാപിച്ചു.

ക്യാൻസർ റിസർച്ച് യുകെ ധനസഹായം നൽകുന്ന ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെയും ശാസ്ത്രജ്ഞർ വായു മലിനീകരണം ശ്വാസകോശ അർബുദം ഉൾപ്പെടെയുള്ള പലതരം അർബുദങ്ങൾ മൂലമുള്ള മരണ സാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി.

പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിന് കാരണമായേക്കാവുന്ന വായുവിലൂടെയുള്ള മലിനീകരണത്തിന് പുതിയ സംവിധാനം ശാസ്ത്രജ്ഞർ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കണികകൾ ശ്വാസനാളത്തിലെ കോശങ്ങളിൽ മാരകമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ​ഗവേഷകർ കണ്ടെത്തി.

കാർ എക്‌സ്‌ഹോസ്റ്റിലും ഫോസിൽ ഇന്ധന പുകയിലും പൊതുവെ കാണപ്പെടുന്ന കണങ്ങൾ നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസറിനുള്ള (NSCLC) ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. ഇത് ലോകമെമ്പാടുമുള്ള 250,000 ലധികം ശ്വാസകോശ അർബുദ മരണങ്ങൾക്ക് കാരണമാകുന്നു.

പല രാജ്യങ്ങളിലും ക്യാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ശ്വാസകോശാർബുദം. ഇത്തരത്തിലുള്ള അർബുദം ശ്വാസകോശത്തിൽ ആരംഭിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. ശ്വാസകോശ അർബുദം അത്ര പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. എന്നാൽ നേരത്തെ രോ​ഗം കണ്ടെത്തി  ചികിത്സ നൽകുക. ശ്വാസം മുട്ടൽ, ബലഹീനത, വിശപ്പിലെ മാറ്റങ്ങൾ, ശ്വാസകോശ അണുബാധകൾ എന്നിവ ശ്വാസകോശത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

തക്കാളിപ്പനി ; രക്ഷിതാക്കൾ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

click me!