മുഖത്തെ കറുത്ത പുള്ളികൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Web Desk   | Asianet News
Published : Jan 21, 2021, 10:18 PM ISTUpdated : Jan 21, 2021, 10:25 PM IST
മുഖത്തെ കറുത്ത പുള്ളികൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Synopsis

കറ്റാര്‍ വാഴ ജെൽ മുഖത്ത് തേച്ച്‌ പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. കറ്റാര്‍ വാഴ ജെൽ മുഖത്ത് തേച്ച്‌ പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. മുഖത്തെ ഇരുണ്ട നിറം മാറാനും ചുളിവുകൾ അകറ്റാനും കറ്റാർ വാഴ മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

പാലും മുഖത്തെ ഈര്‍പ്പം നില നിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ഏറെ നല്ലതാണ്. കറ്റാര്‍വാഴ ജെല്ലും അൽപം പാലും ചേർത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചുളിവുകൾ അകറ്റാൻ സഹായിക്കും. തിളപ്പിക്കാത്ത പാലാണ് ഏറെ നല്ലത്. പാല്‍പ്പാട മിശ്രിതം കലര്‍ത്തുന്നതും ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.

 

 

രണ്ട്...

ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ പാല്‍,  1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവ ഒരുമിച്ച് മിക്സ് ചെയ്ത് മിശ്രിതമാക്കിയ ശേഷം മുഖത്തിടുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് ഏറെ ​ഗുണം ചെയ്യും.

മൂന്ന്...

മുള്‍ട്ടാണി മിട്ടിയും കറ്റാര്‍വാഴ ജെല്ലും എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് പാലിലോ റോസ് വാട്ടറിലോ മിക്‌സ് ചെയ്ത് ശേഷം മുഖത്തിടുക. ഇത് മുഖത്ത് 15 മിനിട്ടോളം തേച്ച് പിടിപ്പിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

PREV
click me!

Recommended Stories

മുഖക്കുരുവും കറുത്ത പാടുകളും എളുപ്പത്തിൽ മാറ്റാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം