
ദിവസവും വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. മല്ലി വിത്ത് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
ഫൈബർ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. മല്ലിയിസ വെള്ളം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ചർമത്തിന്റെ ആരോഗ്യത്തിനും മല്ലി സഹായിക്കും. ചർമത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ എന്നിവയെ തടയാനും ആർത്തവസമയത്തെ വയറുവേദനയെ തടയാനും മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉയർന്ന രക്തത്തിലെ പഞ്ചസാര ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട ഘടകമാണ്. മല്ലി ചില എൻസൈമുകളെ സജീവമാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കും.
മല്ലിയിൽ ടെർപിനീൻ, ക്വെർസെറ്റിൻ, ടോക്കോഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. മല്ലിയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
മല്ലി വെള്ളത്തിൽ കലോറി കുറവാണ്. മാത്രമല്ല, ഭക്ഷണത്തിന് മുമ്പ് ഇത് കഴിക്കുന്നത് അമിതമായ ഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹം കുറയ്ക്കാനും സഹായിക്കും. ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. പതിവായി മല്ലി വെള്ളം കുടിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നതിനാൽ മല്ലിയിലയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. മല്ലിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും മുഖക്കുരു, എക്‌സിമ തുടങ്ങിയ ചർമ്മപ്രശ്‌നങ്ങൾ തടയുകയും ചെയ്യുന്നു.
ഇവ കഴിച്ചോളൂ, മലബന്ധ പ്രശ്നം തടയും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam