
കൊറോണ വൈറസ് ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ഇന്ത്യയിൽ രോഗം പടർത്താൻ കഴിയുന്ന ചൈനയിൽ നിന്നുള്ള അടുത്ത വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ശാസ്ത്രജ്ഞർ. ചൈനയിൽ നിരവധി പേരെ ഇതിനോടകം ബാധിച്ച 'ക്യാറ്റ് ക്യു' വൈറസിനെക്കുറിച്ചാണ് (സി ക്യു വി) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍) മുന്നറിയിപ്പ് നൽകുന്നത്. ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്.
ചൈനയിലും വിയറ്റ്നാമിലും ക്യാറ്റ് ക്യു വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. സി ക്യു വിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകൾ പന്നികളാണ്. ഐസിഎംആർ പഠനമനുസരിച്ച് കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സിഎക്സ്. ക്വിൻക്ഫാസിയാറ്റസ്, സിഎക്സ്. ട്രൈറ്റേനിയർഹിഞ്ചസ് എന്നിവ എളുപ്പത്തിൽ സി ക്യു വി വൈറസിന് കീഴ്പ്പെടും.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ രാജ്യത്തെ 883 മനുഷ്യ സെറം സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ട് എണ്ണത്തിൽ സി ക്യു വി ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ആ ആളുകൾക്ക് അണുബാധയുണ്ടായി എന്നാണിത് സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് സി ക്യു വി ബാധിക്കാനുള്ള സാധ്യതയും ഇത് സൂചിപ്പിക്കുന്നു.
സി ക്യു വി ആന്റി ബോഡികൾ കണ്ടെത്തിയ രണ്ട് സാമ്പിളുകൾ കർണാടകയിൽ നിന്നാണ്. ഒന്ന് 2014 മുതലും മറ്റൊന്ന് 2017 മുതലും. അതേസമയം, മനുഷ്യരുടെയും മൃഗങ്ങളുടെയും സാമ്പിളുകളിൽ ഈ വൈറസിനെ കണ്ടെത്തിയിട്ടില്ല.
Also Read: ചൈനയില്‍ മറ്റൊരു വൈറസ് കൂടി; ചെള്ള് പരത്തുന്ന രോഗം ബാധിച്ച് 7 മരണം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam