കൊവിഡ് 19; കൈ കഴുകല്‍ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും- വീഡിയോ

Published : Mar 20, 2020, 05:48 PM ISTUpdated : Mar 20, 2020, 05:56 PM IST
കൊവിഡ് 19; കൈ കഴുകല്‍ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും- വീഡിയോ

Synopsis

കൊറോണപ്പേടിയില്‍  രാജ്യത്താകെ വലിയ ജാഗ്രതയാണ് കാണുന്നത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളും നടന്നുവരുന്നു. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് കൊറോണ ജാഗ്രതാനിര്‍ദേശങ്ങളില്‍ പ്രധാനമാണ്.

കൊറോണപ്പേടിയില്‍  രാജ്യത്താകെ വലിയ ജാഗ്രതയാണ് കാണുന്നത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളും നടന്നുവരുന്നു. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് കൊറോണ ജാഗ്രതാനിര്‍ദേശങ്ങളില്‍ പ്രധാനമാണ്. ചിലയിടത്ത് പൊതുവിടങ്ങളില്‍  തന്നെ കൈ കഴുകാനുള്ള വെള്ളവും വാഷ് ബേസിനും സാനിറ്റൈസറുമെല്ലാം ഒരുക്കി നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാതൃകയാകുന്നു. 

ശുചിത്വ കാര്യങ്ങളില്‍ അവബോധമുണ്ടാക്കിക്കൊണ്ട് സോഷ്യല്‍മീഡിയയിലും പല വീഡിയോകളും ചലഞ്ചുകളും പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ കുട്ടികളും ഈ ചലഞ്ച് ഏറ്റെടുക്കുന്നുണ്ട്. 

ഇവിടെ നടന്‍ ആസിഫ് അലിയും തന്റെ മക്കളിലൂടെ സാമൂഹിക ബോധവത്കരണം നല്‍കുകയാണ്. കൈകള്‍ ശുചിയായി കഴുകുന്ന തന്‍റെ കുട്ടികളുടെ വീഡിയോ ആണ് ആസിഫ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

 

 

അതിനിടെ സംസ്ഥാന സർക്കാരിന്‍റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിന്‍റെ ഭാഗമായി കേരള പൊലീസ് അവതരിപ്പിച്ച കൈ കഴുകൽ വീഡിയോക്ക് അഭിനന്ദനവുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ രംഗത്തെത്തി. 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ