
വിവാഹം കഴിഞ്ഞ് അല്‍പം കഴിഞ്ഞ് മതി കുഞ്ഞുങ്ങളെന്ന് തീരുമാനിക്കുന്നവരാണ് ഇന്ന് അധികപേരും. മാറിവന്ന ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദം തന്നെ ഇതിനുള്ള പ്രധാന കാരണം. അതേസമയം വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ കുഞ്ഞുങ്ങള്‍ വേണമെന്നാഗ്രഹിക്കുന്നവരുമുണ്ട്. പക്ഷേ അപ്പോള്‍ പോലും എല്ലാ തയ്യാറെടുപ്പുകളെയും വിഫലമാക്കിക്കൊണ്ട് ഗര്‍ഭധാരണം വൈകിപ്പോകാം.
വന്ധ്യതയെന്നത് തീര്‍ച്ചയായും ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട- ഗൗരവമായി കാണേണ്ട പ്രശ്മം തന്നെയാണ്. സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ഇത് ബാധിക്കാം. പല കാരണങ്ങള്‍ മൂലം പല തോതില്‍ വന്ധ്യതയുണ്ടാകാം. ചികിത്സയും ചികിത്സയുടെ ഫലവും ഇതിന് അനുസരിച്ചാണ് കാണാനാവുക.
കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണെങ്കില്‍ പുരുഷന്മാരായാലും സ്ത്രീകളായാലും നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഇരുവിഭാഗങ്ങളും ഉപേക്ഷിക്കേണ്ട ചില ദുശ്ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
പുകവലിയാണ് ഇത്തരത്തില്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ഒരു ശീലം. ഇത് സ്ത്രീയും പുരുഷനും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. ഇരുവരിലും വന്ധ്യതയ്ക്ക് സാധ്യതയൊരുക്കാൻ പുകവലിക്കാകും.
രണ്ട്...
പതിവായി ഉറക്കപ്രശ്നങ്ങള്‍- പ്രധാനമായും ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍ അതും ശ്രദ്ധിക്കേണ്ടത് തന്നെ. കാരണം ഉറക്കമില്ലായ്മ ശരീരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കുകയും ഇത് വന്ധ്യതയിലേക്ക് വഴി തുറക്കുകയും ചെയ്യാം. വന്ധ്യത മാത്രമല്ല, അബോര്‍ഷൻ സാധ്യതയും ഇത് കൂട്ടുന്നുണ്ട്.
മൂന്ന്...
കഫീൻ അമിതമാകുന്നതും വന്ധ്യതയിലേക്ക് വഴിതുറക്കാം. അതിനാല്‍ തന്നെ കഫീൻ പരിമിതമാക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ദിവസത്തില്‍ 250 എംജിയിലും കൂടുതല്‍ കഫീൻ എടുക്കാതിരിക്കുക.
നാല്...
മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ദുശ്ശീലവും ഉപേക്ഷിക്കാൻ തയ്യാറാകണം. കാരണം ലോകമൊട്ടാകെ തന്നെ വന്ധ്യതയിലേക്ക് വലിയൊരു വിഭാഗം പേരെയും എത്തിക്കുന്നതും മദ്യപാനവും പുകവലിയുമാണ്. നിയന്ത്രിതമായ മദ്യപാനം കാര്യമായ അപകടഭീഷണി ഉയര്‍ത്തില്ലെങ്കില്‍ പോലും പതിവായ മദ്യപാനം തീര്‍ച്ചയായും അപകടം തന്നെയാണ്.
Also Read:- 'ഈസ്ട്രജൻ' ഹോര്‍മോണ്‍ കൂടരുത്; ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...
അഞ്ച്...
മോശം ഭക്ഷണക്രമവും ചിലരില്‍ വന്ധ്യത പോലുള്ള ഗൗരവമുള്ള പ്രശ്നങ്ങളിലേക്ക് വഴി തുറക്കാറുണ്ട്. അതിനാല്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയെല്ലാം സമയത്തിന് കഴിക്കാനും ബാലൻസ്ഡ് ആയ ഡയറ്റ് (പോഷകങ്ങളെല്ലാം ഉള്‍പ്പെടുന്ന) പിന്തുടരാനും ശ്രമിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam