മുഖത്തെ ചുളിവുകൾ മാറാൻ ബീറ്റ്റൂട്ട് ജ്യൂസ് ; ഉപയോ​ഗിക്കേണ്ട വിധം...

By Web TeamFirst Published Aug 4, 2019, 1:40 PM IST
Highlights

ചർമ്മസംരക്ഷണത്തിന് നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. സോഡിയം, പൊട്ടാസ്യം, ജീവകം സി, ബീറ്റെയ്ൻ എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. മുഖത്തെ ചുളിവുകൾ മാറാൻ ബീറ്റ്റൂട്ട് ഉപയോ​ഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. സോഡിയം, പൊട്ടാസ്യം, ജീവകം സി, ബീറ്റെയ്ൻ എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്.  കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, മുഖത്തെ ചുളിവുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ മാറാൻ ബീറ്റ്റൂട്ട് ഉപയോ​ഗിക്കേണ്ട വിധം താഴേ ചേർക്കുന്നു...

ഒന്ന്...

ഒരു ടീസ്പൂൺ പാൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, രണ്ട്  ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ഒരുമിച്ച് മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ആഴ്ച്ചയിൽ മൂന്ന് തവണ ഇത് ചെയ്യുക. 

രണ്ട്...

 രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിക്സ് ചെയ്ത ശേഷം മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തിൽ കഴുകുക. ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും പുരട്ടുക. മുഖം നിറം വയ്ക്കാൻ ഈ ഫേസ് പാക്ക് വളരെ നല്ലതാണ്. 

മൂന്ന്...

ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും, രണ്ട് ടീസ്പൂൺ ബദാം ഓയിലും ചേർത്ത് മുഖത്തിടുക. ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകുക. മുഖക്കുരു, മുഖത്തെ ചുളിവുകൾ എന്നിവ മാറാൻ ഈ പാക്ക് വളരെയധികം സഹായിക്കും.

നാല്...

‌മൂന്ന് ടീസ്പൂൺ തെെര്, നാല് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ നല്ല പോലെ മിക്സ് ചെയ്യുക. 15 മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ റോസ് വാട്ടർ ചേർത്ത് മുഖം കഴുകുക. 
 

click me!