മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web TeamFirst Published Oct 10, 2021, 2:48 PM IST
Highlights

ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ബാക്ടീരിയയ്ക്കെതിരെ പോരാടാൻ സഹായിക്കുന്നു.

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചൊരു പ്രതിവിധിായാണ് ബീറ്റ്റൂട്ട്(beetroot). ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി(vitamin c), ഫൈബർ(fiber), ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ബാക്ടീരിയയ്ക്കെതിരെ പോരാടാൻ സഹായിക്കുന്നു. മൃദുലമായ ചർമ്മം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ബീറ്റ്റൂട്ട് കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്... 

ഒന്ന്...

ഒരു ടീസ്പൂൺ പാൽ, 2 ടീസ്പൂൺ വെളിച്ചെണ്ണ, 2 ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ യോജിപ്പിച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

രണ്ട്...

രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും യോജിപ്പിച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. വരണ്ട ചർമ്മം അകറ്റാൻ ഈ പാക്ക് സഹായിക്കും.

മൂന്ന്...

മൂന്ന് ടീസ്പൂൺ തെെര്, നാല് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ നല്ല പോലെ മിക്സ് ചെയ്യുക. 15 മിനുട്ട് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ റോസ് വാട്ടർ ചേർത്ത് മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

മുളപ്പിച്ച പയർ​വർഗങ്ങൾ കഴിക്കൂ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

click me!