ദിവസവും വെറും 4000 ചുവടുവയ്ക്കാന്‍ കഴിയുമോ? ഈ രോഗങ്ങളെ തടയാം...

Published : Aug 12, 2023, 11:07 AM IST
 ദിവസവും വെറും 4000 ചുവടുവയ്ക്കാന്‍ കഴിയുമോ? ഈ രോഗങ്ങളെ തടയാം...

Synopsis

പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷരുമാണ് പഠനം നടത്തിയത്. 226, 889 പേരിലാണ് പഠനം നടത്തിയത്. 

നിങ്ങൾ ദിവസവും ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ 1.5 മുതൽ 2 കിലോമീറ്റർ വരെ നടക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഒരു ദിവസം 4,000 ചുവടുകൾ വയ്ക്കുകയാണെങ്കില്‍, ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.  നാലായിരത്തോളം ചുവടുകൾ വെക്കുന്നതു അകാലമരണസാധ്യത ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

നടത്തം ശീലമാക്കുന്നതിലൂടെ രക്തസമ്മർദം കുറയുകയും മസിലുകൾ ശക്തിപ്പെടുകയും ഊർജം കൂടുതൽ കൈവരിക്കുകയും ആരോ​ഗ്യകരമായ ഭാരം നിലനിർത്താൻ കഴിയുകയും ചെയ്യുമെന്നും പഠനം പറയുന്നു. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായിക്കും. ഇത്തരത്തില്‍ നടത്തം പതിവാക്കിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കുറയ്ക്കാം എന്നും യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷരുമാണ് പഠനം നടത്തിയത്. 226, 889 പേരിലാണ് പഠനം നടത്തിയത്. ദിവസവും 2,300-ൽപരം ചുവടുകൾ വെക്കുന്നത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. നാലായിരം ചുവടുകൾക്ക് മുകളിലുള്ള ഓരോ ആയിരം ചുവടുകളും അകാലമരണസാധ്യത പതിനഞ്ചുശതമാനത്തോളം കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ആ​ഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന 3.2 ദശലക്ഷം മരണങ്ങൾക്കും ഉത്തരവാദി വ്യായാമമില്ലായ്മ ഉൾപ്പെടെയുള്ളവയാണ്. ദീർഘനേരം ഇരുന്നുള്ള ജോലികൾ ചെയ്യുന്നവരിൽ സ്ഥിതി വളരെ അധികം വഷളാവുകയാണ് എന്നും ​ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ നടക്കുന്നത് ജീവിതത്തിന്‍റെ ഭാഗമാക്കുന്നതാണ് നല്ലത്. 

Also Read: മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും