‌കൺപീലികൾ അഴകുള്ളതാക്കാൻ ഈ 5 ഭക്ഷണങ്ങൾ കഴിക്കാം

Published : Mar 22, 2019, 07:53 PM ISTUpdated : Mar 22, 2019, 07:57 PM IST
‌കൺപീലികൾ അഴകുള്ളതാക്കാൻ ഈ 5 ഭക്ഷണങ്ങൾ കഴിക്കാം

Synopsis

നീണ്ട കൺപീലികൾ ഉണ്ടാകാൻ പിസ്ത, ബദാം, അണ്ടിപരിപ്പ്, പയർവർ​ഗങ്ങൾ എന്നിവ ധാരാളം കഴിക്കുക.എല്ലാതരം ചെറിയ മീനുകൾ കഴിക്കുന്നത് കൺപീലികൾക്ക് ബലം കിട്ടാൻ ഏറെ ​ഗുണം ചെയ്യും. ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിക്കുന്നത് കണ്ണിനും കൺപീലികൾക്കും ​ഉത്തമമാണ്. 

മുഖം എപ്പോഴും ഭം​ഗിയുള്ളവയാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് കൺപീലികൾ. നീണ്ട കൺപീലികൾ ആ​ഗ്രഹിക്കാത്തവരായി ആരും കാണില്ല. കണ്‍പീലികള്‍ കുറവുള്ളവര്‍ക്ക് കൃത്രിമ കണ്‍പീലികള്‍ വയ്ക്കാനുള്ള സൗകര്യവും ഇന്നുണ്ട്.കൺപീലികൾ അഴകുള്ളതാക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇതാ...

നട്സ്, പയർവർ​ഗങ്ങൾ...

നീണ്ട കൺപീലികൾ ഉണ്ടാകാൻ പിസ്ത, ബദാം, അണ്ടിപരിപ്പ്, പയർവർ​ഗങ്ങൾ എന്നിവ ധാരാളം കഴിക്കുക.എല്ലാതരം ചെറിയ മീനുകൾ കഴിക്കുന്നത് കൺപീലികൾക്ക് ബലം കിട്ടാൻ ഏറെ ​ഗുണം ചെയ്യും. ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിക്കുന്നത് കണ്ണിനും കൺപീലികൾക്കും ​ഉത്തമമാണ്. 

സാൽമൺ ഫിഷ്...

നീണ്ടുതും മനോഹരവുമായ കൺപീലികൾക്ക് ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ്. ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ​ഹൃദ്രോ​ഗങ്ങൾ അകറ്റാനും കൊളസ്ട്രോൾ കുറയ്ക്കാനും സാൽമൺ ഫിഷ് കഴിക്കുന്നത് ​ഗുണം. ഓർമ്മശക്തി വർധിപ്പിക്കാനും ഏറ്റവും നല്ല മീനുകളിലൊന്നാണ് സാൽമൺ ഫിഷ്. 

മുട്ട...

വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രതിരോധശേഷി വർധിപ്പിക്കാനും മുടിയുടെ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ എത്തിക്കാന്‍ വലിയ രീതിയില്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം രാവിലെ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എല്ലുകളെ ശക്തിപ്പെടുത്തുന്ന ഭക്ഷണമെന്ന നിലയിലും മുട്ട രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. 

അവോക്കാഡോ...

വൈറ്റമിൻ സി, എ, പൊട്ടാസ്യം, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് അവോക്കാഡോ. കൂടാതെ ധാരാളം ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിരിക്കുന്നു. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും കൺപീലികൾ കട്ടിയുള്ളതാക്കാനും അവോക്കാഡോ കഴിക്കുന്നത് ​ഗുണം ചെയ്യും. ജ്യൂസായോ അല്ലാതെയോ അവോക്കാഡോ കഴിക്കാം. 

കോളീഫ്ളവർ...

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റൊരു ഭക്ഷണമാണ് കോളീഫ്ളവർ. പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ,സി ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ബ്രേക്ക്ഫാസ്റ്റിൽ ഒരു ബൗൾ കോളീഫ്ളവർ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുകയും കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുകയും ചെയ്യും. മുടി തഴച്ച് വളരാൻ മുടികൊഴിച്ചിൽ അകറ്റാനും കോളീഫ്ളവർ കഴിക്കുന്നത് സഹായകമാകും.

PREV
click me!

Recommended Stories

ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍