വേനല്‍ കടുത്തതോടെ നേത്രരോഗങ്ങള്‍ വ്യാപകമാകുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Mar 11, 2020, 3:02 PM IST
Highlights

വേനല്‍ കടുത്തതോടെ നേത്രരോഗങ്ങള്‍ വ്യാപകമാകുന്നു. അന്തരീക്ഷത്തിലെ ചൂട് വര്‍ധിച്ചതാണ് കണ്ണിന്‍റെ രോഗങ്ങള്‍ ഉണ്ടാകുന്നതിന് പ്രധാന കാരണം. മൂന്നുതരത്തിലാണ് നേത്രരോഗങ്ങള്‍ ബാധിക്കുന്നത്. 

വേനല്‍ കടുത്തതോടെ നേത്രരോഗങ്ങള്‍ വ്യാപകമാകുന്നു. അന്തരീക്ഷത്തിലെ ചൂട് വര്‍ധിച്ചതാണ് കണ്ണിന്‍റെ രോഗങ്ങള്‍ ഉണ്ടാകുന്നതിന് പ്രധാന കാരണം. മൂന്നുതരത്തിലാണ് നേത്രരോഗങ്ങള്‍ ബാധിക്കുന്നത്. ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങള്‍ക്കുപുറമേ പൊടിപടലം, അള്‍ട്രാവയലറ്റ് രശ്മികളേല്‍ക്കുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. 

കണ്ണിന് അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വ!ഴി പകരുന്ന ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക. ഇതില്‍ വൈറസ് ബാധയാലുള്ള ചെങ്കണ്ണ് പിടിപെട്ടാല്‍ അത് രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. കണ്ണിന് ചുവപ്പ് , പോളവീക്കം , പഴുപ്പ്, കണ്ണുനീരൊലിപ്പ് എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം.  കാഴ്ചയില്‍ മങ്ങലുണ്ടാക്കാനും സാധ്യതയുണ്ട്. ശുദ്ധ ജലത്തില്‍ ഇടക്കിടെ മുഖം കഴുകുന്നത് നല്ലതാണെങ്കിലും അമിതമായി കൂടുതല്‍ തവണ കണ്ണ് കഴുകിയാല്‍ അത് വിപരീത ഫലം ഉണ്ടാക്കും. കാലാവസ്ഥയിലെ വ്യതിയാനം രോഗപകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നതിനാല്‍ വ്യക്തി ശുചിത്വം പാലിച്ചാല്‍ രോഗ പ്രതിരോധം സാധ്യമാകും.

വേനലില്‍  ഉണ്ടാകുന്ന മറ്റൊരു നേത്രരോഗമാണ് കണ്ണിന്‍റെ അലര്‍ജി. ചൊറിച്ചില്‍, ചുവപ്പ് , നീറ്റല്‍ , മണല്‍ വാരിയിട്ടപോലെ അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങള്‍. അലര്‍ജിയെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

  • വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ഗ്ലാസ്സ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് നിങ്ങളുടെ കണ്ണുകള്‍ക്ക് സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം ലഭിക്കും. 
  • കണ്ണുകള്‍ ഇടയ്ക്കിടെ തണുത്ത വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. 
  • കംപ്യൂട്ടറിന്‍റെ മുന്നില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കാം. 
  • ഇലക്കറികളും പോഷകസമൃദ്ധമായ ഭക്ഷണവും ശീലമാക്കുക. 
  • വെള്ളം ധാരാളം കുടിക്കുക. 
click me!