കുട്ടികളിലെ വാക്സിൻ പരീക്ഷണം; ജൂണിൽ തുടങ്ങിയേക്കുമെന്ന് ഭാരത് ബയോടെക്ക്

By Web TeamFirst Published May 24, 2021, 7:54 PM IST
Highlights

ഐസിഎംആറും നാഷണല്‍ വൈററോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. എംയിസ് ഡല്‍ഹി, എയിംസ് പാട്‌ന, മെഡിട്രീന നാഗ്പൂര്‍ എന്നിവടങ്ങളിലായാണ് പരീക്ഷണം.

കുട്ടികള്‍ക്കുള്ള വാക്‌സിന്‍റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് ഭാരത് ബയോടെക്ക്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നോ നാലോ പാദത്തില്‍ കോവാക്‌സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക്ക് ബിസിനസ് ഡവലപ്പ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ അഡ്‌വോക്കസി മേധാവി ഡോ. റാച്ചസ് എല്ല പറഞ്ഞു.

 ഈ വർഷം അവസാനത്തോടെ 700 ദശലക്ഷം ഡോസായി ഉയർത്താനാണ് ഭാരത് ബയോടെക് ലക്ഷ്യമിടുന്നതെന്നും ഡോ.എല്ല പറഞ്ഞു. ഭാരത് ബയോടെക്കിന്‍റെ കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. 

ഐസിഎംആറും നാഷണല്‍ വൈററോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. എംയിസ് ഡല്‍ഹി, എയിംസ് പാട്‌ന, മെഡിട്രീന നാഗ്പൂര്‍ എന്നിവടങ്ങളിലായാണ് പരീക്ഷണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!